കൊച്ചി: കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായ നടൻ ബാലയുടെ ആരോഗ്യനില തൃപ്തികരം. കരൾരോഗം ബാധിച്ച താരത്തിന്‍റെ ശസ്ത്രക്രിയ കഴിഞ്ഞ ചൊവ്വാഴ്ചയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയത്.
സുഹൃത്താണ് ബാലയ്ക്ക് കരൾ നൽകിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം ഐസിയുവിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് ബാല. നാലാഴ്ച കൂടി ആശുപത്രിയിൽ തുടരേണ്ടി വരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
മാര്‍ച്ച് ആദ്യവാരമാണ് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യദിവസങ്ങളില്‍ ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിൽ ആയിരുന്നു. ഇതിന് ഒരാഴ്ച മുന്‍പ് കരള്‍രോഗവുമായി ബന്ധപ്പെട്ട് ബാല ചികിത്സ തേടിയിരുന്നു. ആ സമയത്ത് ആരോഗ്യ സ്ഥിതി മോശം ആയിരുന്നുവെങ്കിലും സ്ഥിതി മെച്ചപ്പെട്ടു. തുടർന്ന് കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു.
തന്റെ രണ്ടാം വിവാഹ വാർഷിക ദിവസം മേജർ ഒപ്പറേഷനുണ്ടെന്ന് ബാല വീഡിയോയിലൂടെ അറിയിച്ചിരുന്നു.