അരിക്കൊമ്പനാണെന്ന് കരുതി ബിജെപി കൊണ്ടുപോയത് കുഴിയാനയെ: അനില്‍ ആന്റണിയുടെ ബി.ജെ.പി. പ്രവേശനത്തെ പരിഹസിച്ച് കെ. സുധാകരന്‍

തിരുവനന്തപുരം: അരിക്കൊമ്പനാണെന്ന് കരുതി ബി.ജെ.പി. കൊണ്ടുപോയത് കുഴിയാനയെയാണെന്ന് അനില്‍ ആന്റണിയുടെ ബി.ജെ.പി. പ്രവേശനത്തെ പരിഹസിച്ച് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍.

അരിക്കൊമ്പനാണെന്ന് വിചാരിച്ചാണ് ബി.ജെ.പി. പിടിച്ചിട്ടുണ്ടാകുക. ഇത് കുഴിയാനയാണെന്ന് കാണാന്‍ പോകുന്നേയുള്ളൂവെന്ന് സുധാകരന്‍ പറഞ്ഞു. അതേസമയം, ഈ സമയം 25ന് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അനില്‍ ആന്റണി വേദി പങ്കിടും. വ്യാഴാഴ്ചയാണ് അനില്‍ ആന്റണി ബിജെപി അംഗത്വം സ്വീകരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top