മലപ്പുറം: നിലമ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ രണ്ടുപേർ പിടിയിൽ.
അരീക്കോട് സ്വദേശി വടക്കയില്‍ മുഹമ്മദ് യൂനസ് (26), മമ്പാട് സ്വദേശി റംഷീദ് (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
രണ്ടു വ്യത്യസ്ത കേസുകളിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേരും ഒരേ ദിവസം പിടിയിലായത്. ഇരുവരും പ്രണയം നടിച്ചാണ് 16 വയസ്സ് പ്രായമായ പെൺകുട്ടികളെ പീഡനത്തിന് ഇരയാക്കിയത്. തുടർന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് ലഭിച്ച പരാതി നിലമ്പൂര്‍ പോലീസിന് കൈമാറുകയായിരുന്നു
നിലമ്പൂർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവർക്കെതിരെ പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. തുടർനടപടികൾ പൂർത്തിയാക്കിയ പ്രതികളെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി.
നിലമ്പൂര്‍ സിഐപി വിഷ്ണു, എസ്ഐടിഎം സജിനി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.