
കോവളം: അടിമലത്തുറയിൽ താമസക്കാരായ ദമ്പതികളുടെ 2 വയസ്സുമാത്രം പ്രായമുള്ള പെൺകുഞ്ഞിനെ ലൈംഗികാതിക്രമത്തിനിരയാക്കിയ അയൽവാസിയായ 60 കാരനെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. അടിമലത്തുറ ഫാത്തിമമാതാപള്ളിയ്ക്ക് സമീപം പുറംപോക്ക് പുരയിടത്തിൽ സെൽവദാസനാണ് അറസ്റ്റിലായത്. കുട്ടിയെ സ്നേഹം നടിച്ച് വീട്ടിൽ കൊണ്ട് വരികയും വീടിന്റെ മുൻവശത്ത് വീട്ടിൽ ആരുമില്ലാത്ത സമയത്ത് പീഢിപ്പിക്കുകയായിരുന്നു. സംഭവം പ്രദേശവാസികളുടെ ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് കുട്ടിയുടെ മാതാവിനെ അറിയിക്കുകയായിരുന്നു. വിഴിഞ്ഞം പോലീസ് ഇൻസ്പെക്ടർ എൻ. ഷിബുവിന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ പി.രതീഷ്, ഗ്രേഡ്.എ.എസ് ഐ മാരായ ഷൈലാക്ക്, സുനിൽ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് ഹാജാക്കിയതായും, പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തതായും പൊലീസ് പറഞ്ഞു.