സൗദി അറേബ്യയിലെ അധികാരപ്പോരാട്ടാങ്ങള്‍ മുറുകന്നതിനിടെ ദുരൂഹത സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. സൗദി അറേബ്യന്‍ രാജകുമാരന്‍ മന്‍സൂര്‍ ബിന്‍ മുഖ്‌രിന്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ട് മണിക്കൂറുകള്‍ക്കകമാണ് ഫഹദ് രാജാവിന്‍റെ മകന്‍ മരണപ്പെടുന്നത്. 44കാരനായ അസീസ് രാജകുമാരനാണ് മരിച്ചത്. സൗദി രാജകീയ കോടതിയെ ഉദ്ധരിച്ച് അറബിക് അല്‍ത്താഡ് ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ മരണകാരണം വ്യക്തമല്ല. സൗദിയില്‍ രണ്ട് ദിവസം മുമ്പ് അഴിമതി വിരുദ്ധ കമ്മറ്റി അറസ്റ്റ് ചെയ്ത ഫഹദ് രാജാവിന്‍റെ ഇളയ മകനാണ് മരിച്ച അസീസ്. അറസ്റ്റിന് പിന്നാലെ വെടിവെയ്പും അക്രമണവും ഉണ്ടായെന്നും തുടര്‍ന്ന് അസീസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെന്നാണ് ചില റിപ്പോര്‍ട്ടുകള്‍. സൗദിയിലെ അല്‍ മസ്ദാര്‍ ന്യൂസ് നെറ്റ് വര്‍ക്കാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതെങ്കിലും പിന്നീട് വാര്‍ത്ത നീക്കം ചെയ്യുകയായിരുന്നു. അസീര്‍ പ്രവിശ്യയുടെ ഡെപ്യൂട്ടി ഗവര്‍ണറായിരുന്ന മന്‍സൂര്‍ ബിന്‍ മുഖ്‌രിന്‍ കൊല്ലപ്പെട്ട രാജകുമാരനാണ് ഞായറാഴ്ച ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടത്. സൗദിയുടെ തെക്കുഭാഗത്ത് യമന്‍ അതിര്‍ത്തിയില്‍ വെച്ചാണ് ഇദ്ദേഹം സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. അല്‍ അറബിയ്യ ചാനല്‍ പുറത്തുവിട്ട വാര്‍ത്ത പ്രകാരം കൂടെയുണ്ടായിരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. അപകടത്തിനുള്ള കാരണം വ്യക്തമല്ല. മന്‍സൂര്‍ ബിന്‍ മുഖ്‌രിന്‍ രാജകുമാരനാണ് ഞായറാഴ്ച യെമന്‍ അതിര്‍ത്തിയില്‍ വെച്ച് ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട് 24 മണിക്കൂറിനുള്ളിലാണ് അറസ്റ്റിലായ സൗദിയില്‍ രണ്ട് ദിവസം മുമ്പ് അഴിമതി വിരുദ്ധ കമ്മറ്റി അറസ്റ്റ് ചെയ്ത ഫഹദ് രാജാവിന്‍റെ ഇളയ മകനാണ് മരിച്ച അസീസ്.
24 മണിക്കൂറിനുള്ളില്‍ രണ്ടാമത്തെ രാജകുമാരനും കൊല്ലപ്പെട്ടു; സൗദിയില്‍ എന്താണ് സംഭവിക്കുന്നത്?
Tags: 2nd saudi prince dead