നളന്ദ :പെണ്‍കുട്ടിയെ ശല്യപ്പെടുത്താന്‍ ശ്രമിച്ച മൂന്ന് ആണ്‍കുട്ടികളുടെ മുഖത്ത് പ്രദേശ വാസികള്‍ ചാരം വാരി തേച്ചു. ബിഹാറിലെ നളന്ദയില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം നടന്നത്. വിദ്യാഭ്യാസ സംബന്ധമായ ചില ഫോമുകള്‍ നല്‍കുവാനായി പെണ്‍കുട്ടി സ്‌കൂളിലേക്ക് നടന്നു പോകവെയായിരുന്നു ഇവര്‍ ശല്യപ്പെടുത്താന്‍ ശ്രമിച്ചത്. ബൈക്കിലെത്തിയ മൂന്നംഗ സംഘം പെണ്‍കുട്ടിയെ ശല്യപ്പെടുത്താന്‍ തുടങ്ങി. പെണ്‍കുട്ടി ഒച്ച വെച്ചതിനെ തുടര്‍ന്ന് ഓടി കൂടിയ നാട്ടുകാര്‍ ഇവരെ പിടികൂടുകയും മര്‍ദ്ദിക്കുകയുമായിരുന്നു. ഇതിന് ശേഷമാണ് കത്തിയമര്‍ന്ന ചാരത്തില്‍ നിന്നും കരിയെടുത്ത് പ്രദേശവാസികള്‍ ആണ്‍കുട്ടികളുടെ മുഖത്ത് തേച്ചത്. അടിവസ്ത്രത്തില്‍ നിര്‍ത്തിയായിരുന്നു ഇവരുടെ മുഖത്ത് കരി വാരി തേച്ചത്. ചുറ്റും കൂടി നിന്നവരാണ് സംഭവത്തിന്റെ വീഡിയോ മൊബൈലില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചത്. തുടര്‍ന്ന് പൊലീസ് എത്തി മൂന്ന് ആണ്‍കുട്ടികളെയും കസ്റ്റഡിയിലെടുത്തു. വീഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ടതിനെ തുടര്‍ന്ന് പ്രദേശ വാസികള്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.