സഹോദര പുതിയെ മര്യാദ പഠിപ്പിച്ച് കൊന്നു. ഒമ്പതു വയസ്സുള്ള സഹോദര പുത്രിയുടെ ശരീരത്തില്‍ കയറിയിരുന്ന് കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. സ്ത്രീക്കെതിരെ കൊലപാതകത്തിന് പോലീസ് കേസെടുത്തു. ഫ്‌ളോറിഡയിലെ പെന്‍സാകോളയില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്. 34 കിലോ മാത്രം ഭാരമുള്ള ഡെറികയ്ക്കു മേലെയാണ് 145 കിലോ ഭാരമുള്ള വെറോണിക്ക കയറിയിരുന്നത്. കുട്ടിയേക്കാള്‍ നാലിരട്ടി ഭാരം താങ്ങാനാവാതെ ഡെറികയ്ക്ക് ശ്വാസം മുട്ടി. തുടർന്ന് കുട്ടിയുടെ ബോധം പോകുകയായിരുന്നു. വികൃതിക്കാരിയായ കുട്ടിയെ പെരുമാറ്റ മര്യാദകള്‍ പഠിപ്പിക്കുന്നതിനാണ് തന്റെ സഹോദരിയായ വെറോണിക്കയെ വിളിച്ചുവരുത്തിയതെന്ന് കുട്ടിയുടെ മാതാവ് ഗ്രേസ് സ്മിത്ത് പോലീസിനോട് പറഞ്ഞു. കുട്ടി അബോധാവസ്ഥയിലാണെന്ന് തിരിച്ചറിഞ്ഞ ഉടന്‍തന്നെ പ്രഥമശുശ്രൂഷകള്‍ നല്‍കിയതായും ഉടന്‍തന്നെ ആംബുലന്‍സ് വിളിച്ചുവരുത്തിയതായും വെറോണിക്ക പോലീസിനോട് പറഞ്ഞു. കസേരയില്‍ ഇരിക്കുകയായിരുന്ന കുട്ടിയുടെ മേല്‍ വെറോണിക്ക കയറിയിരുന്നതായും ശ്വാസം മുട്ടുന്നതായി കുട്ടി പറഞ്ഞിട്ടും എണീറ്റില്ലെന്നും കുട്ടിയുടെ പിതാവ് ജയിംസ് സ്മിത്ത് പോലീസിന് മൊഴി നൽകി.
34 കിലോ മാത്രം ഭാരമുള്ള ഡെറികയ്ക്കു മേലെയാണ് 145 കിലോ ഭാരമുള്ള വെറോണിക്ക കയറിയിരുന്നത്. ഹൃദയം സ്തംഭിച്ചാണ് കുട്ടി മരിച്ചതെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടിയ വേണ്ടവിധം ശ്രദ്ധിക്കാതിരുന്നതിന് മാതാപിതാക്കള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.