ഇന്റർനാഷണൽ ഡെസ്‌ക്
ലണ്ടൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പും ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിൽ യുദ്ധത്തിനു മുന്നോടിയായുള്ള വാക്‌പോര് നടത്തുന്നതിനിടെ മൂന്നാം ലോകമഹായുദ്ധം ആസന്നമായെന്നു റിപ്പോർട്ടുകൾ പുറത്ത്. മൂന്നാം ലോക മഹായുദ്ധം ആസന്നമെന്ന് ബ്രിട്ടീഷ് സ്ഥാപനമായ റോയൽ യുണൈറ്റഡ് സെർവീസസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിഫൻസ് ആൻറ് സെക്യൂരിറ്റി സ്റ്റഡീസാണ് ഇപ്പോൾ റിപ്പോർട്ട് പുറത്തു വ്ിട്ടിരിക്കുന്നത്. ഇനി യുദ്ധമുണ്ടായാൽ ബ്രിട്ടണ് തയ്യാറെടുക്കാൻ മണിക്കൂറുകളേ ലഭ്യമാകൂവെന്നും റിപ്പോർട്ടിൽ പറയുന്നു.മൂന്നുമാസത്തിനകം തന്നെ മൂന്നാം ലോക യുദ്ധം തുടങ്ങുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഐക്യരാഷ്ട്ര സഭയുടെ ഉപരോധത്തെ തുടർന്ന് പുല്ലു തിന്നു ജീവിക്കേണ്ടി വന്നാലും ആണവായുധ പരിപാടിയിൽ നിന്ന് ഉത്തര കൊറിയ പിൻമാറില്ല.
നിലിവിലെ സ്ഥിതിക്ക് ഉത്തര കൊറിയ ശക്തമായി ആണവ പരിപാടി തുടരുന്നത് അമേരിക്കക്ക് അനുവദിക്കാനുമാവില്ല.
ഈ സാഹചര്യത്തിൽ ഉത്തര കൊറിയ അമേരിക്കയെ ആക്രമിക്കുകയോ അമേരിക്ക ഉത്തര കൊറിയയെ ആക്രമിക്കുകയോ ചെയ്യും.
ആദ്യ ആക്രമണം സിയോളിനെതിരെയാകും
സാധാരണ രീതിയിലുളള ഏറ്റുമുട്ടൽ ആവില്ല ഇതെന്നും ലക്ഷക്കണക്കിനു പേർ യുദ്ധത്തിൽ കൊല്ലപ്പെടുമെന്നും ഇൻസ്റ്റിറ്റ്യൂട്ടിൻറെ റിപ്പോർട്ടിൽ പറയുന്നു.
ഉത്തര കൊറിയയെ അമേരിക്ക കടന്നാക്രമിക്കുമെന്നും ഉത്തര കൊറിയയുടെ ആദ്യ ആക്രമണം ദക്ഷിണ കൊറിയയുടെ ആസ്ഥാനമായ സിയോളിനെ ലക്ഷ്യം വച്ചാകുമെന്നും റിപ്പോർട്ട് പ്രവചിക്കുന്നു.
ഈ സാഹചര്യത്തിൽ ന്യൂയോർക്കിനെ രക്ഷിക്കാൻ അമേരിക്ക സിയോളിനെ ബലികൊടുക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.