
സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായി പിരിഞ്ഞതിനു പിന്നാലെ സംഗീതത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കുകയാണ് അഭയ ഹിരണ്‍മയി. കഴിഞ്ഞ ദിവസം സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റിനൊപ്പം ഒന്നിച്ച് പ്രവര്‍ത്തിച്ച അനുഭവം അഭയ പോസ്റ്റ് ചെയ്തിരുന്നു. അതിനു താഴെ അപമാനിക്കുന്ന തരത്തില്‍ വന്ന കമന്റിന് അഭയ നല്‍കിയ മറുപടിയാണ് ശ്രദ്ധനേടുന്നത്.
ഗോപി സുന്ദറിന്റെ കറിവേപ്പില എന്നാണ് ഒരാള്‍ കുറിച്ചത്. പിന്നാലെ മറുപടിയുമായി അഭയ എത്തി. ഞാന്‍ കറിവേപ്പിലയാണോ ചൊറിയന്നമാണോ എന്ന് നീ വന്നു മുന്നില്‍ നില്‍ക്കുമ്പോ മനസിലാകും. നിന്റെ ഉമ്മയോട് ഞാന്‍ ബോധിപ്പിക്കാം. അവര്‍ വളര്‍ത്തിയപ്പോള്‍ പിഴച്ചുപോയ തെറ്റാണെന്ന് അവരെ ഞാനൊന്ന് ഓര്‍മിപ്പിക്കണമല്ലോ. എന്നാണ് അഭയ കുറിച്ചത്. പിന്നാലെ അഭയയ്ക്ക് പിന്തുണയുമായി നിരവധി പേര്‍ എത്തിയതോടെ കമന്റ് നീക്കം ചെയ്തു.