ബാലാകോട് വ്യോമാക്രമണത്തില്‍ 300 ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അഭിനന്ദന്റെ പിതാവ്

ബാലാകോട്ടിലെ ഭീകരരുടെ താവളത്തില്‍ ഇന്ത്യ ലേസര്‍ ഗൈഡഡ് സ്മാര്‍ട് ബോംബ്(സ്‌പൈസ്-2000) ഉപയോഗിച്ച് നടത്തിയ വ്യോമാക്രമണത്തില്‍ 250 മുതല്‍ 300 വരെ ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്ന് വിങ് കമാന്‍ഡര്‍ അഭിനന്ദന്റെ പിതാവും, റിട്ട.എയര്‍ മാര്‍ഷലുമായ സിംഹക്കുട്ടി വര്‍ധമാന്‍. ഐഐടി മദ്രാസില്‍ പ്രതിരോധ പഠനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

ഭീകരരുടെ ക്യാമ്പില്‍ പരമാവധി ആളുകള്‍ ഉള്ളപ്പോഴാണ് ഇന്ത്യന്‍ വ്യോമസേന അവിടെ ആക്രമണം നടത്തിയത്. പാകിസ്ഥാന്റെ എഫ്-16ഉം അമ്രാം മിസൈലുകളും യഥാര്‍ത്ഥത്തില്‍ നമുക്ക് ഭീഷണിയായിരുന്നു. നമ്മള്‍ ബാലാകോട്ടിലേക്ക് നീങ്ങിയ സമയത്ത് അവരുടെ എഫ്-16 മറ്റൊരു ദിശയിലേക്കാണ് പോകുന്നതെന്ന് ഉറപ്പു വരുത്തേണ്ടതുണ്ടായിരുന്നു. അതായത്, അന്ന് ആക്രമണമുണ്ടായ ദിവസം ബഹവല്‍പൂര്‍ ലക്ഷ്യമാക്കി ഏഴ് പ്രതിരോധ വിമാനങ്ങളാണ് കുതിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജെയ്ഷ് ഇ മുഹമ്മദിന്റെ ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആണവിടം. നമ്മള്‍ ബഹവല്‍പൂര്‍ ആക്രമിക്കുകയാണെന്ന് തെറ്റിദ്ധരിച്ച് പാകിസ്ഥാന്‍ എഫ്-16നെ അവിടേക്ക് അയച്ചു. നമ്മുടെ പ്രതിരോധത്തെ തകര്‍ക്കാമെന്നായിരുന്നു അവര്‍ ചിന്തിച്ചത്. അപ്പൊഴേക്കും നമ്മുടെ മറ്റ് പ്രതിരോധ വിമാനങ്ങള്‍ ബാലാകോട്ട് ലക്ഷ്യമാക്കി കുതിച്ചിരുന്നു. പാകിസ്ഥാന്‍ വ്യോമസേനയെ ഇത്തരത്തില്‍ കബളിപ്പിച്ചു കൊണ്ടായിരുന്നു ആ നീക്കം.

1971ല്‍ പാകിസ്ഥാനുമായുള്ള യുദ്ധത്തിന് ശേഷം ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തി ലംഘിക്കുന്നത് ബാലാകോട്ട് ഓപ്പറേഷന് വേണ്ടിയാണ്. ഒരു രാജ്യത്തിന്റെ താത്പര്യമെന്ന നിലയിലാണ് നമ്മള്‍ നയം ലംഘിച്ച് പാകിസ്ഥാനില്‍ കയറിയത്. അത് ഒഴിവാക്കാനാകാത്ത ഒരു സാഹചര്യമായിരുന്നുവെന്ന് നമ്മുടെ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

നമ്മുടെ സേനക്ക് നേരെയുണ്ടായ ആക്രമണങ്ങളുടെ തിരിച്ചടിയായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാകിസ്ഥാന്‍ പൂര്‍ണമായും ജാഗ്രത പുലര്‍ത്തിയിരുന്നുവെങ്കിലും, നമ്മുടെ ഭാഗത്ത് എത്രയും പെട്ടന്ന് ഒരു നീക്കമുണ്ടാകുമെന്ന് അവര്‍ക്ക് അറിയാമായിരുന്നു.

എന്നാല്‍ അവരുടെ അതിര്‍ത്തിക്കുള്ളില്‍ കടന്ന് ഒരു നീക്കം അവര്‍ വിശ്വസിച്ചിരുന്നില്ല. അവിടെ ബോംബ് വര്‍ഷിച്ചതിലൂടെ നിരവധി ആളുകള്‍ക്ക് ഗുരുതരമായി പരിക്ക് ഏല്‍പ്പിക്കാന്‍ സാധിച്ചു. അവിടെ ബോംബ് വര്‍ഷിച്ചതിലൂടെ നിരവധി ആളുകള്‍ക്ക് ഗുരുതരമായി പരിക്ക് ഏല്‍പ്പിക്കാന്‍ സാധിച്ചു.

Top