കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പ്രക്യതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതിനു ശേഷം പതിനൊന്നു വയസ്സുള്ള കുട്ടിയെ കൊലപ്പെടുത്തിയ കേസ് പുതിയ വഴിത്തിരിവിലേക്ക്.
കേസില്‍ അറസ്റ്റലായ 33 കാരന്‍ പാക് സ്വദേശിക്ക് സ്വന്തം നിലയില്‍ ഇത്തരത്തിലുള്ള കൊലപാതകം നടത്താനാവില്ലെന്നും പ്രതിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നുമാണ് പ്രതിഭാഗം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ഹരജിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.
സംഭവം നടക്കുമ്പോള്‍ പ്രതിയുടെ മനോനില ശരിയായിരുന്നില്ലെന്നും ഇദ്ദേഹത്തിന്റെ മാനസികാവസ്ഥ പരിശോധിക്കാന്‍ അനുവദിക്കണമെന്നുമാണ് പ്രതിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്.
പാക്കിസ്ഥാന്‍ വംശജനായ അചഛനും റഷ്യന്‍ വംശജയുമായ കുട്ടിയുടെ മാതാവും പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കുട്ടിയെ നേരില്‍ കാണാന്‍ മാതാവ് യുഎഇ ല്‍ എത്തിയ ദിവസം തന്നെ കുട്ടിയെ താമസിക്കുന്ന ഫ്‌ളാറ്റിന്റെ മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അസാന്‍ മജീദ് എന്നായിരുന്നു കുട്ടിയുടെ പേര്.