
അച്ഛനും നടനുമായ വിജയകുമാര്‍ വീട്ടില്‍ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തുന്ന വീഡിയോ പങ്കുവെച്ച് മകളും നടിയുമായ അര്‍ത്തന ബിനു. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ വിജയകുമാര്‍ മതില്‍ ചാടികടക്കുന്നത് കാണാം. തന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തുവെന്ന് പൊലീസില്‍ കേസ് നിലനില്‍ക്കുമ്പോളാണ് വിജയകുമാറിന്റെ ഇത്തരം അക്രമമെന്നും അര്‍ത്ഥന പറയുന്നു.
തന്നെ അമ്മൂമ്മ കൊണ്ടുനടന്ന് വില്‍ക്കുകയാണെന്നും സിനിമയില്‍ അഭിനയിക്കുന്നത് നിര്‍ത്തിയില്ലെങ്കില്‍ നശിപ്പിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും വിജയകുമാര്‍ ഭീഷണിപ്പെടുത്തിയെന്ന് നടി പറയുന്നു. ഷൂട്ടിങ് പൂര്‍ത്തിയാക്കിയ സിനിമയുടെ പ്രവര്‍ത്തകരെയും ചീത്തവിളിച്ച വിജയകുമാര്‍ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തുന്നതിനെതിരെ പോലീസില്‍ പരാതി പറഞ്ഞിട്ടും ഒരു സഹായവും ലഭിക്കാത്തതുകൊണ്ടാണ് സമൂഹ്യമാധ്യമത്തില്‍ വീഡിയോ പങ്കുവയ്ക്കുന്നതെന്നും അര്‍ഥന പറയുന്നു.