പ്രാദേശിക ചാനലുകള്‍ക്ക് പിടിവീഴുന്നു..!! വാര്‍ത്താ സംപ്രേക്ഷണം നിര്‍ത്തി വെക്കാന്‍ നോട്ടീസ്

കണ്ണൂര്‍: രാജ്യത്ത് പ്രാദേശിക ചാനലുകള്‍ക്ക് നിയന്ത്രണം വരുന്നു. പ്രാദേശിക ചാനലുകളില്‍ വരുന്ന വാര്‍ത്തകളും മറ്റും മതസ്പര്‍ദ ഉണ്ടാക്കുന്നതായും പേയിഡ് ന്യൂസ് വ്യാപകമായതായും വിവിധ ഏജന്‍സികള്‍ ആദ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്കിയിട്ടുണ്ട്.ഇതിന്റെ അടിസ്ഥാനത്തിലാണ് വിലക്ക് ഏര്‍പ്പെടുത്തുന്നത്. പ്രാദേശിക ചാനലുകള്‍ക്ക് വാര്‍ത്ത സംപ്രേക്ഷണം ചെയ്യാനുള്ള അധികാരമില്ല. എന്നാല്‍ മിക്ക ചാനലുകളും വാര്‍ത്ത ചെയ്യുന്നുണ്ട്. അതും പെയിഡ് ന്യൂസായി. ഇതൊക്കെ കണക്കിലെടുത്താണ് നിരോധനം വരുന്നത്.

അടുത്ത മാസം മുതല്‍വാര്‍ത്താ സംപ്രേക്ഷണം നിര്‍ത്തിവെക്കാനുള്ള ഉത്തരവ് മിക്ക പ്രാദേശിക ചാനലുകള്‍ക്കും ലഭിച്ചുകഴിഞ്ഞു. താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് സംഘടനകളേയും, സ്ഥാപനങ്ങളേയും മാത്രമല്ല വ്യക്തികളേയും പുകഴ്ത്താനും, ഇകഴ്ത്താനും ഇത്തരം പ്രാദേശിക ചാനലുകള്‍ ശ്രമിക്കുന്നത് ഒട്ടേറെ പരാതികള്‍ക്ക് ഇടയാക്കിയത് ബ്രോഡ്കാസ്റ്റിങ്ങ് കോര്‍പ്പറേഷന് തലവേദന സൃഷ്ടിച്ചിരുന്നു. വാര്‍ത്താ പ്രക്ഷേപണം നിലയ്ക്കുന്നതോടെ അത് പ്രാദേശിക ചാനലുകളുടെ നിലനില്‍പ്പ് തന്നെ അവതാളത്തിലാക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളത്തിലെ ഓരോ ജില്ലകളിലും 50 ലേറെ പ്രാദേശിക ചാനലുകള്‍ പ്രവര്‍ത്തിച്ച് വരുന്നുണ്ട്. ഇതില്‍ ഭൂരിഭാഗവും വാര്‍ത്താ ചാനലുകള്‍ തന്നെയാണ്. കേബിള്‍ ഓപ്പറേറ്റര്‍മാര്‍ വരെ ഇത്തരം ചാനലിന്റെ റിപ്പോര്‍ട്ടര്‍മാരാവുകയാണ്. വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും വാര്‍ത്താ സംപ്രേക്ഷണത്തിന് പണം ചോദിച്ച് വാങ്ങുന്ന പ്രാേദശിക ചാനലുകള്‍ വരെയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അമ്പല കമ്മറ്റികളില്‍ നിന്നും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും പ്രാദേശിക ചാനലുകാര്‍ പണം കൈപ്പറ്റുകയാണ്.

ലോകസഭാ തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരം പ്രാദേശിക ചാനലുകള്‍ പലതും പേയ്ഡ് ന്യൂസുകളായി വിവിധ രാഷട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചതായും ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ കണ്ടെത്തിയിട്ടുണ്ട്. വാര്‍ത്താ സംപ്രക്ഷണം നിര്‍ത്തി വെക്കുന്നതോടെ ഇത്തരം ചാനലുകള്‍ വിനോദ പരിപാടികള്‍ക്ക് മാത്രമാക്കി ചുരുക്കേണ്ടി വരും. ഇത് ഇവരുടെ പരസ്യങ്ങളുടെ വരുമാനത്തിലും വന്‍ ഇടിവ് വരികയും ചാനലുകള്‍ അടച്ച് പൂട്ടേണ്ട ഗതികേട് വരികയും ചെയ്യുമെന്ന് പ്രാദാശിക ചാനലുകളുടെ സംഘടനാ നേതാക്കള്‍ പറഞ്ഞു.

Top