
ചെന്നൈ: നടിയും മുന്‍ എംപിയുമായ ജയപ്രദയ്ക്ക് ആറുമാസം തടവുശിക്ഷ വിധിച്ച് ചെന്നൈയിലെ എമോര്‍ കോടതി. അയ്യായിരം രൂപ പിഴയും വിധിച്ചിട്ടുണ്ട്. തിയേറ്റര്‍ നടത്തിപ്പുമായി ബന്ധപ്പെട്ട കേസില്‍ ജയപ്രദയെ കൂടാതെ മറ്റ് രണ്ടു പേരെയും കോടതി ശിക്ഷിച്ചു.
ചെന്നൈ അണ്ണാശാലയില്‍ ജയപ്രദയുടെ ഉടമസ്ഥതയിലുള്ള തിയേറ്ററിലെ തൊഴിലാളികളുടെ ഇഎസ്‌ഐ ( വിഹിതം സര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് കമ്പനിയില്‍ അടിച്ചില്ലെന്നായിരുന്നു പരാതി. ഇതിനെതിരെ ഇന്‍ഷുറന്‍സ് കമ്പനിയാണ് പരാതി നല്‍കിയത്.
ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക് ഭാഷകളില്‍ ഉള്‍പ്പെടെയായി 280ലധികം സിനിമകളില്‍ ജയപ്രദ അഭിനയിച്ചിട്ടുണ്ട്, മോഹന്‍ലാല്‍ നായകനായ ദേവദൂതന്‍, പ്രണയം എന്നീ മലയാള സിനിമകളില്‍ ജയപ്രദ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ ‘കിണര്‍’ എന്ന ചിത്രത്തിലാണ് ഒടുവില്‍ ജയപ്രദ അഭിനയിച്ചത്.
തെലുങ്ക് ദേശം പാര്‍ട്ടിയിലൂടെയാണ് നടി ജയപ്രദ രാഷ്ട്രീയത്തിലേയ്ക്ക് എത്തുന്നത്. പിന്നീട് സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. ഉത്തര്‍പ്രദേശില്‍ നിന്ന് ലോക്‌സഭയിലേക്കും എത്തി. 2019ലാണ് ബിജെപിയില്‍ ചേര്‍ന്നത്.