
ഇസ്ലമാബാദ്: ഉത്തരേന്ത്യയിലും പാകിസ്ഥാനിലും ഉണ്ടായ ഭൂചലനത്തില്‍ മൂന്ന് മരണം. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജമ്മു-കാശ്മീര്‍,ഡല്‍ഹി,പഞ്ചാബ്,ഹരിയാന എന്നീ സംസ്ഥാനങ്ങളിലും ഭൂചലനം പിടിച്ചുലച്ചു. ഭൂചലനത്തിന്റെ തുടക്കം അഫ്ഗാനിസ്ഥാനില്‍ നിന്നുമാണ്. റിക്ടര്‍ സ്‌കെയിലില്‍ 6.6 രേഖപ്പെടുത്തിയ ഭൂചലനം 15 സെക്കന്റ് നീണ്ടു നിന്നു.
പാകിസ്ഥാന്റേയും അഫ്ഗാനിസ്താന്റേയും അതിര്‍ത്തി പ്രദേശമായ ഹിന്ദുകുഷ് മേഖലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. പാകിസ്ഥാനിലെ പെഷവാര്‍, ചിത്രല്‍, സ്വാത്, ഗില്‍ഗിട്, ഫൈസലാബാദ്, ലാഹോര്‍ എന്നിവിടങ്ങളില്‍ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തെ തുടര്‍ന്ന് ഡല്‍ഹി മെട്രോ സര്‍വ്വീസുകള്‍ താത്കാലികമായി നിര്‍ത്തി വെച്ചിരുന്നു.
വൈകിട്ട് 3.58-ഓടെയാണ് ഭൂചലനം ഉണ്ടായത്. ശക്തമായ ഭൂചലനം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ദില്ലിയില്‍ കെട്ടിടങ്ങളില്‍ ഉണ്ടായിരുന്ന ജനങ്ങള്‍ പുറത്തേക്ക് ഇറങ്ങിയോടി. പ്രഭവകേന്ദ്രത്തിന് 200 കിലോമീറ്റര്‍ ചുറ്റളവില്‍ ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെടുമെന്നാണ് യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്മോളജിക്കല്‍ സെന്ററിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.