വടക്കൻ ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽ ഭക്ഷ്യ സഹായത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് 15 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. എസ്സവീറ പ്രവിശ്യയിലെ സിദി ബോലാലം നഗരത്തിലാണ് സംഭവം. പ്രദേശത്തെ ഒരു സന്നദ്ധ സംഘടനയുടെ നേതൃത്വത്തിലായിരുന്നു ഭക്ഷ്യ സഹായ വിതരണം. സിദി ബോലാലമിലെ ഒരു മാർക്കറ്റിലാണ് ഭക്ഷ്യസഹായ വിതരണം നടത്തിയത്. എന്നാൽ പ്രതീക്ഷിച്ചതിനേക്കാൾ അധികം ആളുകളാണ് എത്തിയതോടെ തിക്കുതിരക്കും ഉണ്ടാകുകയായിരുന്നു.
Tags: african moroca