അബുദാബിയില്‍ നിന്നും മുംബൈയിലേക്കും, ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരം, കോഴിക്കോട്, ചെന്നൈ, എന്നിവിടങ്ങളിലേക്കും ദുബായിയില്‍ നിന്ന് ഡല്‍ഹി, ചെന്നൈ, കോഴിക്കോട്, കൊച്ചി, ഹൈദരാബാദ്,വിശാഖപട്ടണം എന്നിവിടങ്ങളിലേക്കും എയര്‍ ഇന്ത്യ ലഗേജ് പരിധി ഉയര്‍ത്തിയതായി അധിക്രതര്‍ അറിയിച്ചു.
ഓണം പെരുന്നാള്‍ ആഘോഷങ്ങള്‍ക്കായി നാട്ടിലേക്ക് തിരിക്കുന്ന പ്രവാസികള്‍ക്ക് ലഗേജ് പരിധി ഉയര്‍ത്തിയതിന്റെ ഗുണം ലഭിക്കില്ല.
എക്കണോമിക് ക്ലാസില്‍ യാത്രചെയ്യുന്നന്നവര്‍ക്ക് 30 കിലോയില്‍ നിന്നും 40 കിലോയായും, ബിസിനസ് ക്ലാസില്‍ യാത്രചെയ്യുന്നവര്‍ക്ക് 40 കിലോയില്‍ നിന്നും 50 കിലോയുമായാണ് വര്‍ധിപ്പിച്ചത്.
സപ്തംബര്‍ അഞ്ചു മുതല്‍ നവംബര്‍ 30 വരെ ഈ ആനുകൂല്യത്തില്‍ യാത്രചെയ്യാവുന്നതാണ്. നവംബര്‍ 30 നുള്ളില്‍ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് ആനുകൂല്യം ലഭിക്കും.