മുംബൈ: വിവാഹം കഴിഞ്ഞിട്ട് ദിവസങ്ങളായെങ്കിലും വാര്‍ത്തകളില്‍ നിറയുകയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകന്‍ ആകാശിന്റെ വിവാഹം.. മൂന്നു ദിവസം നീണ്ടു നിന്ന ആഘോഷ പരിപാടികള്‍ക്കുശേഷം മാര്‍ച്ച് 9നായിരുന്നു വിവാഹം.ബ്ലൂ റോസി ഡയമണ്ട്‌സ് ഉടമ റസല്‍ മേത്തയുടെ മകള്‍ ശ്ലോകയെയാണ് ആകാശ് വിവാഹം ചെയ്തത്. മരുമകള്‍ ശ്ലോകയ്ക്ക് നിത അംബാനി സമ്മാനമായി നല്‍കിയത് വജ്ര നെക്ലേസ് ആണെന്നും 300 കോടിയാണ് ഇതിന്റെ വിലയെന്നും ‘വുമണ്‍സ് ഈറ മാഗസിനാണു റിപ്പോര്‍ട്ട് ചെയ്തത്.
പാരമ്പര്യമായി സൂക്ഷിക്കുന്ന സ്വര്‍ണ നെക്ലേസ് കുടംബത്തിലെ മൂത്തമരുമകള്‍ക്ക് സമ്മാനിക്കുന്നതാണ് അംബാനി കുടുംബത്തിലെ രീതി. എന്നാല്‍ ശ്ലോകയ്ക്കു പ്രത്യേകമായി എന്തെങ്കിലും നല്‍കണമെന്നു നിത തീരുമാനിക്കുകയായിരുന്നുവത്രെ ലോകപ്രശസ്ത ആഭരണ നിര്‍മാതാക്കളായ മൗവാഡിയെയാണ് വജ്രം കൊണ്ടുള്ള നെക്ലേസ് നിര്‍മിക്കാന്‍ ചുമതലപ്പെടുത്തിയത്. ഏറ്റവും അമൂല്യമായ വജ്രം ഉപയോഗിച്ച് പ്രത്യേക ഡിസൈനിലാണ് മൗവാഡി നെക്ലേസ് ഒരുക്കിയത്. 300 കോടി വിലയുള്ള ഈ നെക്ലേസ് ലോകത്തിലെ ഏറ്റവും വിലയേറിയ ആഭരണമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നവദമ്പതികള്‍ക്കു ആകാശിന്റെ സഹോദരി ഇഷ ആഡംബര ബംഗ്ലാവാണ് സമ്മാനിച്ചത്. റസല്‍ മേത്തയുടെയും മോണയുടെയും മൂന്നു മക്കളില്‍ ഇളയവളാണു ശ്ലോക. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍നിന്ന് നിയമത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശ്ലോക നിലവില്‍ റോസി ബ്ലൂ ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരിലൊരാണ്. ജിയോ കമ്യൂണിക്കേഷന്റെ ചുമതലയാണ് ആകാശിന്. ആകാശും ശ്ലോകയും ധീരുഭായ് അംബാനി ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ ഒരുമിച്ചു പഠിച്ചപ്പോള്‍ തുടങ്ങിയ ബന്ധമാണു വിവാഹത്തിലെത്തിയത്. താരസാന്നിധ്യവും കൊണ്ടു ശ്രദ്ധേയമായ വിവാഹത്തിനു വേദിയായത് മുംബൈയിലെ ബാന്ദ്രയിലുള്ള ജിയോ വേള്‍ഡ് സെന്ററാണ്.