ചെന്നൈ: മദ്യം കുടിച്ച് ലക്ക്‌ക്കെട്ടാല്‍ ആളുകള്‍ പല കോപ്രായങ്ങളും കാണിച്ച് കൂട്ടാറുണ്ട്. ഓരോരുത്തര്‍ക്കും ഓരോ പ്രത്യേക ശീലങ്ങളായിരിക്കും ആ സമയത്ത് ഉണ്ടാവുക. എന്നാല്‍ ചിലത് കാണുമ്പോള്‍ തന്നെ ചിരിവരും. പക്ഷെ ഈ യുവാവിന് പറ്റിയ അമളി ജീവിതത്തില്‍ വേറെയാര്‍ക്കും സംഭവിച്ചിട്ടുണ്ടാവില്ല. അത്രയ്ക്ക് കോമഡിയാണ്. അബദ്ധം സംഭവിച്ചിരിക്കുന്നത് ചെന്നൈയിലുള്ള ഒരു യുവാവിനാണ്. സംഭവം നടന്നിരിക്കുന്നത് ഇങ്ങനെ, തന്റെ ഒരു സുഹൃത്തിനെ ആശുപത്രിയില്‍ കൊണ്ടുവിടുന്നതിനാണ് യുവാവ് ഓഡി കാറില്‍ ആശുപത്രിയില്‍ എത്തിയത്. മദ്യലഹരിയില്‍ ആയിരുന്ന യുവാവ് സുഹൃത്തിനെ വിട്ട ശേഷം അവിടെ നിറുത്തിയിട്ടിരുന്ന ആംബുലന്‍സുമായി വീട്ടിലേക്ക് പോകുകയായിരുന്നു. എന്നാല്‍ ആംബുലന്‍സ് നിര്‍ത്തിയിട്ട ഭാഗത്തായിരുന്നു ഓഡി കാറും പാര്‍ക്ക് ചെയ്തിരിക്കുന്നത്. അപ്പോഴും താന്‍ ഓടിക്കുന്നത് സ്വന്തം കാറാണെന്ന വിചാരത്തിലാണ് യുവാവ്. ആശുപത്രിയില്‍ നിന്ന് 15 കിലോമീറ്റര്‍ ദൂരം വാഹനം ഓടിച്ച് യുവാവ് തന്റെ വീട്ടിലെത്തി. പതിവില്ലാതെ ആംബുലന്‍സ് വീട്ടുമുറ്റത്ത് വന്ന് നില്‍ക്കുന്നത് കണ്ടാല്‍ ആരായാലും ഒന്ന് പേടിക്കും. അത് ഇവിടെയും സംഭവിച്ചു. യുവാവിന് വല്ല അപകടവും പറ്റിയോ എന്നും കരുതി വീട്ടുകാര്‍ പുറത്തേക്ക് ഓടി. എന്നാല്‍ ഡോര്‍ തുറന്ന് യുവാവ് പുറത്തേക്ക് ഇറങ്ങിയതോടെ വീട്ടുകാര്‍ക്ക് സമാധാനമായി. പിന്നീട് തനിക്ക് പറ്റിയ അബദ്ധം വീട്ടുകാര്‍ യുവാവിനോട് പറഞ്ഞപ്പോഴാണ് താന്‍ ഓടിച്ചു കൊണ്ടുവന്നത് ആംബുലന്‍സാണെന്ന് മനസിലായത്. ആംബുലന്‍സ് കാണാത്തതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിന് പരാതി നല്‍കിയിരുന്നു. പൊലീസ് നടത്തിയ പരിശോധനയില്‍ യുവാവിന്റെ കാര്‍ ആശുപത്രിയില്‍ കിടക്കുന്നത് കണ്ടു. ഇതോടെ സുഹൃത്തിനെ പൊലീസ് ബന്ധപ്പെടുകയും തുടര്‍ന്ന് യുവാവിന്റെ വീട്ടിലെ ഡ്രൈവര്‍ ആംബുലന്‍സ് തിരികെ ആശുപത്രിയിലെത്തിച്ചു. ഇതോടെ ആശുപത്രി അധികൃതര്‍ പരാതി പിന്‍വലിക്കുകയായിരുന്നു.