ടെക്‌സസില്‍ ആഞ്ഞടിച്ച ഹാര്‍വി ചുഴലിക്കാറ്റിനു ശേഷം അമേരിക്കയില്‍ അടുത്ത ദുരന്തം. ഹാര്‍വിക്കു ശേഷമുള്ള ഇര്‍മ കൊടുങ്കാറ്റ് കരീബിയന്‍ തീരങ്ങളില്‍ ആഞ്ഞടിച്ചു തുടങ്ങി. കാറ്റഗറി 4 ല്‍ പെട്ട ചുഴലിക്കാറ്റാണ് ഇര്‍മ. ചൊവ്വാഴ്ചയോടെ ഇര്‍മയുടെ ശക്തി കൂടുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പ്രവചിക്കുന്നത്. അത്‌ലാന്റിക് സമുദ്രത്തില്‍ ശക്തിയാര്‍ജ്ജിച്ച ഇര്‍മ കൊടുങ്കാറ്റ് അമേരിക്കയിലും ആഞ്ഞുവീശാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. കരീബിയന്‍ രാജ്യങ്ങള്‍ക്കും അമേരിക്കക്കും ഇര്‍മ ഭീഷണിയാകുമെന്നാണ് കരുതപ്പെടുന്നത്. മണിക്കൂറില്‍ 209 മുതല്‍ 251 വരെ കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിക്കാന്‍ സാധ്യതയുള്ള കൊടുങ്കാറ്റാണ് കാറ്റഗറി നാലില്‍ പെട്ട ഇര്‍മ. പടിഞ്ഞാറോട്ട് സഞ്ചരിക്കുമ്പോള്‍ ഇര്‍മ കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുമെന്നാണ് കരുതപ്പെടുന്നത്. കൊടുങ്കാറ്റിനെ തുടര്‍ന്ന് കനത്ത മഴയും മണ്ണിടിച്ചിലും ഉണ്ടാകുമെന്നും കാലാവസ്ഥാ വിദഗ്ധര്‍ സൂചന നല്‍കുന്നുണ്ട്. അത്‌ലാന്റിക് സമുദ്രത്തിലെ കേപ് വെര്‍ദ് ദ്വീപുകള്‍ക്ക് സമീപം നിന്നാണ് ഇര്‍മ രൂപം കൊണ്ടത്.
ഹാർവിക്കു ശേഷം അടുത്ത ദുരന്തം; ആഞ്ഞടിച്ച് ഇർമ; അമേരിക്ക ഭീതിയില്‍
Tags: america and irma