യുവതിയ്ക്ക് വെടിയേൽക്കാതിരിക്കാൻ സൈനികൻ ചെയ്തത്; ചിത്രം വൈറൽ

ലാസ് വേഗസിൽ നിന്നുള്ള ചിത്രം ജനങ്ങൾക്കിടയിൽ ചർച്ച വിഷയമായിരുന്നു. വെടിയുണ്ടകൾക്കിടയിൽ നിന്ന് യുവതിയെ രക്ഷിക്കുന്ന യുവാവിന്റെ ചിത്രം. .യുവതിയുടെ മേൽ വെടിയേൽക്കാതിരിക്കാൻ ആയാൾ അവരുടെ മേൽ കിടക്കുകയാണ്. ഈ യുവാവ് ആരാണെന്നോ എന്താണെന്നോ ആർക്കും അറിയില്ലാരുന്നു. ഇയാളെ ചുറ്റിപ്പറ്റി നടന്ന അന്വേഷണത്തിന് വിരാമമാകുന്നു. ഈ യുവാവ് അമേരിക്കൻ സൈന്യത്തിലെ സൈനിക ഉദ്യോഗസ്ഥനാണ്. യുവതിയെ രക്ഷിച്ചതിന പിന്നാലെ അപകട സ്ഥലത്ത് പലർക്കും ഇദ്ദേഹം തുണയാവുകയായിരുന്നു. ഞായറാഴ്ച രാത്രിയുണ്ടായ ഞെട്ടിപ്പിക്കുന്ന സംഭവത്തിൽ ഏറ്റവും വൈറലായ ചിത്രമായിരുന്നു സൈനികന്റെ രക്ഷാപ്രവർത്തനം. ഇതു ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. മാത്യൂ കോബോസ് എന്ന സൈനികന്റെ രക്ഷാപ്രവർത്തനമാണ് ഏറെ ശ്രദ്ധയാകർഷിച്ചത്. റൂട്ട 91 ഹാർവസ്റ്റ് ഫെസ്റ്റിവെല്ലിൽ കാണികൾക്ക് നേരെ വെടിയുണ്ടകൾ പാഞ്ഞപ്പോൾ സ്വന്തം രക്ഷപോലും നോക്കാതെ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുകയാണ് ഈ യുവ സൈനികൻ. 32ാം നിലയിൽ നിന്ന് അക്രമി തെരുവിലേയ്ക്ക് വെടിയുതിർക്കുമ്പോൾ യുവതിയ്ക്ക് സ്വന്തം ശരീരം മറായാക്കി വെടിയുണ്ടയിൽ നിന്ന് സംരക്ഷണം നൽകുകയാണ് മാത്യൂ കോബോസ് എന്ന സൈനികൻ. ഈ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. യുവതിയെ രക്ഷപ്പെടുത്തുന്നതിലൂടെ സൈനികന് പരിക്കേറ്റിരുന്നു. ഈ പരിക്കിനെ വകവയ്ക്കാതെ വീണ്ടും പോർ മുഖത്ത് ഇറങ്ങുകയാണ് അദ്ദേഹം. അവസാനം വരെ നിരവധിപേർക്ക് അദ്ദേഹം തുണയായി. ഫോട്ടോ കണ്ട ജനങ്ങളുടെ മനസിൽ അനേകം സംശയങ്ങൾ ഉടലെടുത്തിരുന്നു. വെടിയുണ്ടകൾ ചീറിപ്പായുന്ന അവസരത്തിലാണ് ഫോട്ടോ ഗ്രാഫർ ഈ ചിത്രം പകർത്തിയത്. എന്നാൽ പിന്നീട് ഇവർക്ക് എന്തു സംഭവിച്ചുവെന്ന് ആർക്കും അറിയില്ലായിരുന്നു. എന്നാൽ തൊട്ടടുത്ത നിമിഷം തന്നെ ഇരുവരും ഓടി രക്ഷപ്പെട്ടുവെന്നും ചിത്രം പകർത്തിയ ഫോട്ടോ ഗ്രാഫർ തന്നെ വ്യക്തമാക്കി.

Top