തനിക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധികളെ അതിജീവിച്ച് ജീവിത വിജയം കൈവരിക്കുന്നുവര്‍ സമൂഹത്തില്‍ അനവധിയാണ്. അക്കൂട്ടത്തില്‍ തിളക്കമുള്ള പേരാണ് അമേരിക്കകാരി ഡ്രൂ പ്രസ്റ്റ എന്ന 21 വയസ്സുകാരിയുടേത്. ജന്മം മുതല്‍ക്കെ അചണ്‍ഡ്രാപ്ലാസിയ എന്ന രോഗ ബാധിതയായിരുന്നു ഡ്രൂ. അതുകൊണ്ട് തന്നെ ശരീര വളര്‍ച്ച കുറവായതിനാല്‍ കുട്ടിക്കാലം തൊട്ടെ മറ്റുള്ളവരില്‍ നിന്നും നിരന്തരം അവഹേളനങ്ങളും ഏറ്റു വാങ്ങേണ്ടി വന്നു ഡ്രൂവിന്.കുടുംബാംഗങ്ങളില്‍ ആര്‍ക്കും ഇത്തരം ഒരു രോഗാവസ്ഥയുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഡ്രൂ ചെറുപ്പം തൊട്ടെ വീട്ടുകാരില്‍ നിന്നും നാട്ടുകാരില്‍ നിന്നും ഒറ്റപ്പെട്ടു. കടുത്ത അവഹേളനങ്ങള്‍ക്കിടയില്‍ നിന്നും ഒടുവില്‍ താമസ സ്ഥലമായ നൊവേഡയില്‍ നിന്നും ലോസ് ഏഞ്ചല്‍സിലേക്ക് താമസം മാറിയതോട് കൂടിയാണ് ഡ്രൂവില്‍ ആത്മവിശ്വാസം തിരിച്ച് വരാന്‍ തുടങ്ങിയത്.ലോസ് ഏഞ്ചല്‍സില്‍ വെച്ച് ഫാഷന്‍ മേഖലയിലേക്ക് കാലെടുത്ത് വെച്ച യുവതി പതിയെ ഇന്‍ഡസ്ട്രിയില്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി. ഇന്ന് അമേരിക്കയിലെ ശ്രദ്ധിക്കപ്പെടുന്ന മോഡലുകളില്‍ ഒരാളാണ് ഡ്രൂ പ്സ്റ്റ എന്ന ഈ 21 വയസ്സുകാരി. കടുത്ത അവഹേളനങ്ങള്‍ക്കിടയിലും സ്വന്തം ആത്മവിശ്വാസത്തെ മുറുകെ പിടിച്ച യുവതിയില്‍ നിന്നും ഒരു പാട് പാഠങ്ങള്‍ ഏവര്‍ക്കും പഠിക്കാനുണ്ട്.
ഈ കുട്ടി മോഡലാണ് ഇപ്പോള്‍ അമേരിക്കയിലെ താരം; പ്രതിസന്ധികളോട് പട വെട്ടി നേടിയ വിജയം
Tags: american model