ന്യൂയോര്‍ക്ക് :കാലങ്ങളായി മനുഷ്യന് ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങളിലൊന്നാണ് പര്‍വ്വത നിരകളുടെ മുകളില്‍ കാണപ്പെടുന്ന മഞ്ഞ്മനുഷ്യന്‍മാരെ പറ്റി. പുരാണ ഗ്രന്ഥങ്ങളിലും നാടന്‍ കഥകളിലും ഇവയെ പറ്റിയുള്ള കഥകള്‍ ധാരാളമുണ്ടെങ്കിലും ഈ വിഭാഗം പര്‍വ്വതങ്ങളില്‍ എവിടെയാണ് വസിക്കുന്നതെന്നോ ഇവയ്ക്ക് പിന്നിലെ രഹസ്യമെന്തെന്നോ കണ്ടെത്താന്‍ ശാസത്ര ലോകത്തിന് ഇന്നേ വരെ സാധിച്ചിട്ടില്ല. പല പരമ്പരാഗത മിത്ത് കഥകളില്‍ യതി എന്ന പേരിലും ഈ പര്‍വ്വത മനുഷ്യര്‍ അറിയപ്പെടുന്നു. എന്നാല്‍ ഇവ യഥാര്‍ത്ഥത്തില്‍ മനുഷ്യ വിഭാഗമല്ലെന്നും കരടി വര്‍ഗ്ഗമാണെന്നുമുള്ള പുതിയ കണ്ടെത്തലുകളും പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. ന്യൂയോര്‍ക്കിലെ ബഫലോ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് നടത്തിയ പഠനങ്ങളാണ് ഈ ഒരു നിഗമനത്തിലേക്ക്എത്തിചേര്‍ന്നിരിക്കുന്നത്. കരടിയുടെതിന് സമാനമായ അന്തരിക ഘടനയാണ് ഈ ജീവികളിലും കാണപ്പെടുന്നതെന്ന് സര്‍വകലാശാലകളിലെ പഠനങ്ങള്‍ വ്യക്തമാക്കുന്നു. സാധാരണയായി നാലു കാലില്‍ നടക്കുന്ന ഇവര്‍ ചിലപ്പോള്‍ രണ്ട് കാലിലും നടക്കും.ഈ സമയത്ത് ഇവരെ കാണുന്നവരിലാണ് ഈ വിധത്തിലുള്ള തെറ്റിദ്ധാരണ ഉണ്ടാവാന്‍ സാധ്യത ഉണ്ടായിട്ടുണ്ടാവുകയെന്നും ശാസ്ത്രജ്ഞന്‍മാര്‍ വ്യക്തമാക്കുന്നു. സാധാരണയായി ഏഷ്യയിലെ പ്രത്യേകിച്ച് ഹിമാലയത്തിലെ മഞ്ഞ് മൂടിയ പര്‍വ്വതങ്ങള്‍ക്ക് ഈ മുകളിലാണ് ഇവയെ കൂടുതലായി കാണപ്പെടാറുള്ളത്.