സോഷ്യല്‍ മീഡിയയില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി യുവാക്കളെ ആകര്‍ഷിച്ച് ഫ്‌ളാറ്റിലെത്തിച്ച ശേഷം പണം കൊള്ളയടിക്കുന്ന സംഘം ദുബായില്‍ അറസ്റ്റിലായി. ഒരു ലക്ഷത്തിലേറെ ദിര്‍ഹം നഷ്ടമായ അറബ് യുവാവിന്റെ പരാതിയില്‍ പോലിസ് നടത്തിയ അന്വേഷണത്തിലാണ് വന്‍ റാക്കറ്റ് പോലിസിന്റെ പിടിയിലായത്. 42കാരനായ ലബനാന്‍ യുവാവിന് സംഭവിച്ചതിങ്ങനെ. ചാറ്റിംഗ് പ്ലാറ്റ്‌ഫോമായ ടിന്ററില്‍ പരിചയപ്പെട്ട റഷ്യന്‍ യുവതിയുമായി അടുത്ത സൗഹൃദം സ്ഥാപിച്ചതായിരുന്നു യുവാവ്. അതിനിടെ ഒരു ദിവസം ഒരുമിച്ച് ഭക്ഷണം കഴിക്കാന്‍ യുവതി ക്ഷണിച്ചു. അതുപ്രകാരം അല്‍ബര്‍ഷയിലെ ഫ്‌ളാറ്റിലേക്ക് ചെന്ന യുവാവ് കോളിംഗ് ബെല്ലടിച്ച് മുറിക്ക് പുറത്ത് കാത്തുനിന്നു. താന്‍ ചാറ്റിംഗിലൂടെ പരിചയപ്പെട്ട റഷ്യന്‍ സുന്ദരിയെ നേരിട്ട് കാണുന്നതിന്റെ ത്രില്ലില്‍ നില്‍ക്കുകയായിരുന്ന 42കാരന്റെ മുന്നില്‍ വാതില്‍ തുറന്ന് പ്രത്യക്ഷപ്പെട്ടത് കറുത്തുതടിച്ച നൈജീരിയക്കാരി. താനുമായി ചാറ്റ് ചെയ്ത സ്ത്രീയെവിടെന്ന ചോദ്യത്തിന് അകത്തുണ്ട് എന്നായിരുന്നു മറുപടി. പ്രതീക്ഷ കൈവിടാതെ റൂമിനകത്ത് കയറിയപ്പോഴാണ് യുവാവിന് അപകടം മനസ്സിലായത്. താന്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നുവെന്ന് തിരിച്ചറിഞ്ഞ ഇയാള്‍ രക്ഷപ്പെടുന്നതിനെ കുറിച്ച് ആലോചിക്കുമ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടുപോയിരുന്നു. 25നും 35നുമിടയില്‍ പ്രായമുള്ള മൂന്ന് നൈജീരിയന്‍ യുവതികളായിരുന്നു മുറിക്കകത്ത് ഉണ്ടായിരുന്നത്. വാതില്‍ ലോക്ക് ചെയ്ത ശേഷം അവര്‍ പണം ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോള്‍ മൂന്ന് നൈജീരിയന്‍ യുവാക്കള്‍ മറ്റൊരു മുറിയില്‍ നിന്ന് പ്രത്യക്ഷപ്പെട്ടു. മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങിയ അവര്‍ മര്‍ദ്ദിക്കാന്‍ തുടങ്ങി. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. നിവൃത്തിയില്ലാതെ കൈയിലുണ്ടായിരുന്ന 800 ദിര്‍ഹം അവര്‍ക്കു നല്‍കി. അങ്ങനെയെങ്കിലും രക്ഷപ്പെടാമെന്ന് കരുതിയെങ്കിലും നടന്നില്ല. കൈയില്‍ നിന്ന് കാറിന്റെ താക്കോല്‍ തട്ടിപ്പറിച്ച യുവാക്കളിലൊരാള്‍ വാതില്‍ തുറന്ന് പുറത്തുപോയി. കാറിലുണ്ടായിരുന്ന പഴ്‌സ് എടുത്തുകൊണ്ടുവന്നു. എ.ടി.എം കാര്‍ഡുകളുണ്ടായിരുന്നു അതില്‍. കത്തി കഴുത്തില്‍ വച്ച് പിന്‍ നമ്പര്‍ നല്‍കാന്‍ ആവശ്യപ്പെട്ടു. പറഞ്ഞുകൊടുക്കുകയല്ലാതെ വേറെ വഴികളുണ്ടായിരുന്നില്ല. ഉടന്‍ തന്നെ എ.ടി.എമ്മില്‍ പോയി ഒരു അക്കൗണ്ടില്‍ നിന്ന് 55,000 ദിര്‍ഹമും മറ്റൊന്നില്‍ നിന്ന് 45,000 ദിര്‍ഹമും പിന്‍വലിച്ചു. തിരിച്ചുവന്ന ശേഷം അവരിലൊരാള്‍ യുവാവിന്റെ ഫോട്ടോ എടുത്തു. വിവരം പോലിസില്‍ അറിയിച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. എന്നാല്‍ ഭീഷണി വകവയ്ക്കാതെ യുവാവ് പോലിസില്‍ പരാതിപ്പെടുകയായിരുന്നു. ഇതനുസരിച്ച് പോലിസ് നടത്തിയ അന്വേഷണത്തില്‍ രണ്ട് യുവാക്കളും രണ്ട് യുവതികളും പിടിയിലായി. ഒരു സ്ത്രീ ഇപ്പോഴും ഒളിവിലാണ്.
ചാറ്റ് ചെയ്ത് കൈയിലേടുത്തത് റഷ്യന്‍ സുന്ദരി; ഫ്‌ളാറ്റിലെത്തിയപ്പോള്‍ നൈജീരിയക്കാരി; അറബ് യുവാവിന് സംഭവിച്ചത്…
Tags: arab man trapped