കുമളി: ഇടുക്കി ചിന്നക്കനാലിൽ നിന്നും അരിക്കൊമ്പനുമായി പുറപ്പെട്ട വാഹനം കുമളിയിൽ എത്തി. തേക്കടി മംഗളാദേവി ക്ഷേത്രത്തിലേക്കുള്ള പ്രവേശന കവാടം വഴിയാണ് കൊമ്പനെ കൊണ്ടുപോയത്.ചിന്നക്കനാലിൽ നിന്ന് അരിക്കൊമ്പനുമായി എത്തിയ വാഹനവ്യൂഹം പെരിയാർ വന്യ ജീവി സങ്കേതത്തിൽ പ്രവേശിച്ചു. ഇവിടെ നിന്ന് 22 കിലോമീറ്റർ ദൂരെയാണ് ആനയെ തുറന്നുവിടുക.
ആനയെ കൊണ്ടവരുന്നത് പ്രമാണിച്ച് കുമളിയിൽ വൈദ്യുതി ബന്ധം വിശ്ചേദിച്ചിരിക്കുകയാണ്. ആനയെ കൊണ്ടുവരുന്നിടങ്ങളിലെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേൽക്കുന്നത് ഒഴിവാക്കാനാണ് ഇത്. ആനയെ കൊണ്ടവരുന്നത് പ്രമാണിച്ച് കുമളിയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തിട്ടുണ്ട്.
ആനയെ കൊണ്ടുവരുന്നിടങ്ങളിലെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേൽക്കുന്നത് ഒഴിവാക്കാനാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. കുമളി പഞ്ചായത്തിൽ നാളെ രാവിലെ 7 മണിവരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ആനയെ സീനിയറോട വനമേഖലയിലേക്കെത്തിക്കാൻ ഇനിയും ഏകദേശം രണ്ട് മണിക്കൂർ സമയം വേണ്ടിവരുമെന്നാണ് വിവരം.
പ്രതികൂല കാലാവസ്ഥയെ മറികടന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് അരിക്കൊമ്പൻ ദൗത്യം വിജയം കണ്ടത്. വണ്ടിയിൽ കയറുന്നതിന് വഴങ്ങാതെ നിലകൊളളുകയായിരുന്നു കൊമ്പൻ. മൂന്നു തവണയാണ് അരിക്കൊമ്പൻ കുതറി മാറിയത്. എന്നാൽ കടുത്ത രീതിയിൽ പ്രതിരോധിച്ച അരിക്കൊമ്പനെ നാല് കുങ്കിയാനകൾ ചുറ്റിലും നിന്ന് തള്ളി ലോറിയിലേക്ക് കയറ്റാൻ ശ്രമിക്കുകയായിരുന്നു.
ബൂസ്റ്റർ ഡോസ് നൽകിയതോടെയാണ് അരിക്കൊമ്പൻ മയങ്ങിയത്. പൂർണമായും മയങ്ങാൻ കൂടുതൽ സമയമെടുത്തതിനാൽ വടം കെട്ടുന്നതും ശ്രമകരമായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ പിന്നിൽ നിന്ന് അരിക്കൊമ്പന്റെ കാലുകൾ വടം കെട്ടി ബന്ധിക്കുകയായിരുന്നു. ലോറിയിൽ കയറ്റാനുളള ശ്രമങ്ങൾക്കിടയിൽ കുങ്കിയാനകൾക്ക് നേരെ അരിക്കൊമ്പൻ പാഞ്ഞടുക്കുന്ന സാഹചര്യവുമുണ്ടായി.
11.55ഓടെയാണ് അരിക്കൊമ്പനെ മയക്കുവെടിവെച്ചത്. സൂര്യനെല്ലി ഭാഗത്ത് നിന്നും സിമന്റ് പാലത്തിന് സമീപത്തേക്ക് എത്തിയ ഉടനെയായിരുന്നു മയക്കുവെടി വെച്ചത്. മയങ്ങാതിരുന്നതോടെ വീണ്ടും മയക്കുവെടിവെച്ചാണ് ആനയെ നിയന്ത്രണത്തിലാക്കിയത്. സമീപത്തുണ്ടായിരുന്ന ചക്കക്കൊമ്പനെ മാറ്റിയ ശേഷമാണ് ഫൊറൻസിക് സർജൻ അരുൺ സഖറിയ വെടിവെച്ചത്. ജെസിബി ഉൾപ്പെടെ എത്തിച്ച് സ്ഥലം നിരപ്പാക്കിയ ശേഷമാണ് അരിക്കൊമ്പനെ ലോറിക്ക് സമീപത്തേക്ക് എത്തിച്ചത്. മയക്കത്തിലും ശൗര്യം കാട്ടുന്ന അരിക്കൊമ്പനെയാണ് ചിന്നക്കനാലിൽ കണ്ടത്.