ആർത്തവ രക്തം കൊണ്ട് അവൾ എഴുതി ജീവചിത്രം

സ്വന്തം ലേഖകൻ

ആർത്തവം എന്ന പേരു കേൾക്കുമ്പോൾ തന്നെ നെറ്റി ചുളിക്കുന്നവരാണ് അധികവും. പലപ്പോഴും സ്ത്രീ ജീവിതത്തിലെ ഏറ്റവും അശുദ്ധമായ ദിനങ്ങളായാണു ഓരോ മാസത്തേയും ഋതുദിനങ്ങളെ കണക്കാക്കുന്നത്. ഇത് ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മനോഹരദിനങ്ങളാണെന്നു മനസിലാക്കുന്ന സ്ത്രീകൾ പോലും അപൂർവ്വമാണ്. ഇതിനിടയിലാണ് തന്റെ ആർത്തവ ദിനങ്ങളിൽ റൊമേനിയക്കാരിയായ ടിമി പാൾ ചെയ്തത് അൽപ്പം വ്യത്യസ്ഥമായ കാര്യമാണ്.
റൊമേനിയയിലെ അറിയപ്പെടുന്ന ചിത്രകാരിയും ഗ്രാഫിക്‌സ് ഡിസൈനറുമായ ടിമി ആർത്തവ ദിനങ്ങളിൽ ശരീരം പുറന്തള്ളുന്ന രക്തം ഉപയോഗിച്ച് ചിത്ര രചന നടത്തി. ഒമ്പതു മാസത്തെ ആർത്തവ ദിനങ്ങളിലെ രക്തമാണ് അവർ ഇതിനായി ഉപയോഗിച്ചത്. ഓരോ മാസത്തേയും രക്തം ഇവർ ക്യാൻവാസുകളിലാക്കി. ഈ ഒമ്പത് ക്യാൻവാസുകളും ചേർത്തുവച്ചാൽ ഒരു ഗർഭസ്ഥ ശിശുവിന്റെ രൂപമാണു ലഭിക്കുക. ദ ഡയറി ഓഫ് മൈ പിരീഡ് എന്നാണ് ടിമി ചിത്രത്തിനു നൽകിയ പേര്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top