മെല്‍ബണ്‍: നൂല്‍ബന്ധമില്ലാതെ ഭക്ഷണം കഴിക്കാന്‍ അവസരം നല്‍കുന്ന ലണ്ടനിലെ റെസ്‌റ്റോറന്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഓസ്‌ട്രേലിയയിലും നഗ്ന റെസ്‌റ്റോറന്റ്. ഓസ്‌ട്രേലിയയിലെ മെല്‍ബണിലാണ് നഗ്ന റെസ്‌റ്റോറന്റ് തുടങ്ങിയത്. റേഡിയോ ജോക്കികളായ ജോ സ്റ്റാന്‍ലിയും ആന്റണി ലെഹ്‌മോ ലെഹ്മാനും ചേര്‍ന്നാണ് ഓസ്‌ട്രേലിയയിലും നഗ്ന റെസ്‌റ്റോറന്റ് എന്ന ആശയം യാഥാര്‍ത്ഥ്യമാക്കിയത്.
ജോയും ആന്റണിയും തങ്ങളുടെ റേഡിയോ ഷോയില്‍ ലണ്ടനിലെ നഗ്ന റെസ്‌റ്റോറന്റിനെക്കുറിച്ച് പറഞ്ഞിരുന്നു. അത്തരമൊരു റെസ്‌റ്റോറന്റ് ഓസ്‌ട്രേലിയയില്‍ തുടങ്ങിയാല്‍ ആര്‍ക്കൊക്കൊ പോകാന്‍ ആഗ്രഹമുണ്ടെന്ന് ഇരുവരും ചോദിച്ചു. പ്രതീക്ഷകള്‍ക്ക് വിപരീതമായി അഭൂതപൂര്‍വമായ പിന്തുണയാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. പ്രേക്ഷകരില്‍ നിന്നും മികച്ച പിന്തുണ ലഭിച്ചതോടെയാണ് റെസ്‌റ്റോറന്റ് തുടങ്ങാന്‍ ഇവര്‍ തീരുമാനിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച ഇവരുടെ ന്യുഡ് റെസ്‌റ്റോറന്റ് പ്രവര്‍ത്തനം ആരംഭിച്ചു. മെല്‍ബണില്‍ സ്മിത്ത് സ്ട്രീറ്റിലെ ദി നോബിള്‍ എക്‌സ്‌പെരിമെന്റ് റെസ്‌റ്റോറന്റിലാണ് ന്യുഡ് ഡിന്നര്‍ നടത്തിയത്.
https://youtu.be/nIw1yyTkCDA