ഡ്രൈവറുടെ ലൈംഗികാതിക്രമത്തെ ചെറുക്കാന്‍ വേണ്ടി ഓടികൊണ്ടിരിക്കുന്ന ഓട്ടോയില്‍ നിന്ന്എടുത്തു ചാടിയ പെണ്‍കുട്ടിക്ക് പരുക്ക്. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണ് സംഭവം.മദ്യലഹരിയിലായിരുന്ന ഡ്രൈവര്‍ പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടി തെറിച്ച് വീണതോടെ സംഭവ സ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാര്‍ ഡ്രൈവറെ പിടികൂടി മര്‍ദ്ദിച്ച ശേഷം പൊലീസിന് കൈമാറി. നാട്ടുകാരുടെ മര്‍ദ്ദനത്തില്‍ പൊലീസ് അതി സാഹസികമായി ഡ്രൈവറെ രക്ഷപ്പെടുത്തുകയായിരുന്നു. നാട്ടുകാര്‍ ഡ്രൈവറെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പരുക്കേറ്റ പെണ്‍കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Tags: autoriksha