
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീനെ വെള്ളിത്തിരയിലെത്തിക്കാന്‍ ഇമ്രാന് ഹാഷ്മി. അസറൂദ്ദീനായി ഇമ്രാന് എത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.
ക്രിക്കറ്റും വിഷയമാകുന്നുണ്ടെങ്കിലും താരത്തിന്റെ വ്യക്തി ജീവിതമാണ് ഏറ്റവും കൂടുതലായി ചിത്രത്തില്‍ പ്രതിപാദിക്കുക. ടോണി ഡിസൂസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നര്‍ഗീസ് ഫക്രി, പ്രാചി ദേശായി, ലാറ ദത്ത എന്നിവരാണ് മറ്റുതാരങ്ങള്‍. മുപ്പതുവര്‍ഷം അദ്ദേഹം ജീവിതത്തില്‍ ദുരിതം അനുഭവിക്കേണ്ടി വന്നു. ആ ഹീറോയുടെ ജീവിതമാണ് ഇപ്പോള്‍ സിനിമയാകുന്നതെന്ന് ഇമ്രാന് ഹാഷ്മി പറഞ്ഞു.
അതിനിടെ ചിത്രത്തില്‍ ഇമ്രാനൊപ്പം ചുംബന സീനില്‍ അഭിനയിച്ചതിന്റെ ത്രില്ലില്ലാണ് നര്‍ഗിസ് ഫക്രി. ഒരു പാട്ടുസീനില്‍ ആണ് ഇമ്രാന്‍ഹഷ്മി നര്‍ഗ്ഗീസിന് മേല്‍ ചുംബന മഴ തന്നെ പെയ്യിച്ചത്.ഓരോ തവണയും ലിപ്ലോക്ക് കഴിയുമ്പോള്‍ നര്‍ഗ്ഗീസ് ചിരിച്ചു മറിയുന്നതിനാല്‍ ഒട്ടേറെ തവണ റീടേക്ക് വേണ്ടിവന്നു. ചുംബനം ഹഷ്മി ആസ്വദിക്കുന്ന പോലെ ചെയ്യാന്‍ കഴിയുന്നത് പോലെ തനിക്ക് ആകുന്നില്ലെന്നുമാണ് നടി പറഞ്ഞിരിക്കുന്നത്. അസറിന്റെ ഭാര്യ സംഗീത ബിജിലാനിയെയാണ് നര്‍ഗീസ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
സിനിമയില്‍ നര്‍ഗീസ് ഫക്രിയും പ്രാച്ചി ദേശയിയും ആണ് നായികമാരായി എത്തുന്നത്. സിനിമ പറയുന്നത് ക്രിക്കറ്റിനെ കുറിച്ചാണ്. അതുകൊണ്ട് തന്നെ വളരെ കുറച്ച് ചുംബന രംഗങ്ങളേയുള്ളൂ. തുടര്‍ച്ചയായി ബോക്സോഫീസില്‍ വന്‍ പരാജയമായതോടെ ഇമ്രാനെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണ്ണായകമാണ് അസ്ഹര്‍.
2012 ല്‍ പുറത്തു വന്ന റാസ് ആയിരുന്നു ഹഷ്മിയുടെ അവസാന ഹിറ്റ്. അതിന് പിന്നാലെ എക് തി ദയാന്, ഗഞ്ചാക്കര്‍, രാജാ നട്വര്ലാല്, ഉംഗ്ലി, മി.എക്സ് ആന്‍ഡ് ഹമാരി അധൂരി കഹാനി എന്നിങ്ങനെ പല സിനിമകള്‍ വന്നെങ്കിലും എല്ലാം പരാജയമായി