കുഞ്ഞുങ്ങളുമായി എസ്‌കലേറ്ററില്‍ കയുന്ന അമ്മമാരുടെ ശ്രദ്ധ ഒന്നുപാളിയാല്‍ മതി വന്‍ ദുരന്തം സംഭവിക്കാന്‍. കഴിഞ്ഞ ദിവസം തൃശൂര്‍ ശോഭാസിറ്റിയില്‍ എസ്‌കലേറ്റര്‍ അപകടത്തില്‍ മരിച്ചത് പത്ത്മാസം മാത്രം പ്രായമുള്ള കുഞ്ഞാണ്. അശ്രദ്ധയാണ് അപകടത്തിന് കാരണമാകുന്നതെന്ന് അടിവരയിടുന്നു അടിവരയിടുന്ന മറ്റൊരു എസ്‌കലേറ്റര്‍ ദുരന്തം കൂടി ചൈനയില്‍ സംഭവിച്ചിരിക്കുന്നു. കുഞ്ഞിനെ എടുത്ത് എസ്‌കലേറ്ററില്‍ കയറിയ അമ്മൂമ്മയ്ക്ക് കാല്‍ വഴുതിയപ്പോള്‍ അവരുടെ കൈയില്‍ ഇരുന്ന നാല് മാസം പ്രായമുള്ള കുഞ്ഞ് താഴോട്ട് തെറിച്ച് വീണ് മരണത്തിലേക്ക് കൂപ്പ് കുത്തുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. കുഞ്ഞ് 30 അടിതാഴ്ചയിലേക്ക് വീണാണ് മരിച്ചിരിക്കുന്നത്. ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറിന്റെ എസ്‌കലേറ്ററില്‍ സംഭവിച്ച് ഈ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
എസ്‌കലേറ്ററില്‍ പേരക്കുട്ടിയെ ഒരു കൈയിലെടുത്ത് കയറി അമ്മൂമ്മയ്ക്ക് കാല്‍ വഴുതി ബാലന്‍സ് തെറ്റിയതിനെ തുടര്‍ന്നാണീ അപകടമുണ്ടായിരിക്കുന്നത്. ബാലന്‍സ് തെറ്റിയ സ്ത്രീ ഹാന്‍ഡ് റെയിലിന് സമീപത്തേക്ക് ചെരിയുന്നതും കുഞ്ഞ് അവരുടെ കൈയില്‍ നിന്നും തെറിച്ച് താഴോട്ട് പോവുകയുമായിരുന്നു. കുഞ്ഞിനെ പിടിക്കാന്‍ അവര്‍ ശ്രമം നടത്തിയെങ്കിലും അതിന് സാധിക്കാതെ പോവുകയായിരുന്നുവെന്നാണ് സിസിടിവ് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. കുട്ടിയുടെ അമ്മയും സഹോദരിയുമാണെന്ന് തോന്നിക്കുന്ന രണ്ട് പേര്‍ ഈ അപകടങ്ങള്‍ക്ക് സാക്ഷിയായി പരിഭ്രമത്തോടെ കരയുന്നതും കാണാം.
തുടര്‍ന്ന് വീഡിയോയുടെ അവസാനം കുഞ്ഞിന്റെ അമ്മ താഴോട്ട് വീണ തന്റെ മകന്റെ അടുത്തേക്ക് ഓടുന്നുണ്ട്. തിരക്കിനിടയില്‍ മറ്റെ ചെറിയ പെണ്‍കുട്ടി വീഴുന്നുമുണ്ട്. അപകടത്തെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ചൈനയിലെ ഷാന്‍ഗായിലെ കിന്‍ഗുപു ജില്ലയിലെ വു യു പ്ലാസ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറിന്റെ മൂന്നാം നിലയിലാണ് ഈ അപകടം സംഭവിച്ചിരിക്കുന്നത്.
https://youtu.be/LzN4rboBTvo