
ആദ്യചിത്രമായ ‘കുഞ്ഞിരാമായണം’ സൂപ്പര്‍ഹിറ്റായതിന് ശേഷം സംവിധായകന് ബേസില്‍ ജോസഫ് രണ്ടാമത്തെ ചിത്രമൊരുക്കുന്നു. ഗോദ എന്ന പേരിട്ടിരിക്കുന്ന ചിത്രം കോമഡിയാണ്. ടൊവിനോ തോമസാണ് നായകന്‍. പഞ്ചാബി നടി വമിഖ ഗബ്ബിയാണ് നായിക വേഷത്തിലെത്തുന്നത്. ഇ4 എന്റര്‍ടെയ്‌ന്മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്തയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
മെയ് മാസം അവസാനമായിരിക്കും ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുക. കേരളത്തിലും പഞ്ചാബിലുമായാണ് ചിത്രീകരണം. രഞ്ജി പണിക്കര്‍, അജു വര്‍ഗീസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഷാന്‍ റഹ്മാമാനിന്റേതാണ് സംഗീതം.
ഹ്രസ്വ ചിത്രങ്ങള്‍ ഒരുക്കിയ ബേസില്‍ ജോസഫ് വിനീത് ശ്രീനിവാസന്റെ ‘തിര’യിലൂടെയാണ് മലയാള സിനിമയില്‍ എത്തുന്നത്. ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു ബേസില്‍. 2015 ല്‍ ആദ്യ ചിത്രം ‘കുഞ്ഞിരാമായണം’ പുറത്തിറങ്ങി. മികച്ച വിജയം നേടിയ ചിത്രത്തിലെ നായകന്‍ വിനീത് ശ്രീനിവാസനായിരുന്നു. ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, മാമുക്കോയ, നീരജ് മാധവ് തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായിരുന്നു.