ഒരു വീട്ടില്‍ ബാത്ത് റൂമിനുള്ള പ്രാധാന്യമെന്തെന്ന് തന്റെ ചിത്രങ്ങളിലൂടെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയാണ് ടോക്കിയോ സ്വദേശിയായ ഒരു ഫോട്ടോഗ്രാഫര്‍. ഇദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഒരു വീട്ടിലെ പരമ പ്രധാനമായ സ്ഥലമാണ് ബാത്ത്‌റൂമുകള്‍. പുതിയ ജീവിത സാഹചര്യങ്ങളില്‍ ഓരോ വ്യക്തികളും സ്വന്തം കുടുംബാംഗങ്ങളില്‍ നിന്ന് ഒരേ വീടിനുള്ളില്‍ തന്നെ മാനസികമായി അകന്ന് കഴിയുകയാണ്.ഈ പ്രവണത ഒഴിവാക്കപ്പെടേണ്ടതാണ്. അതുകൊണ്ട് തന്നെ ഇവരെ ശുചിമുറിക്കുള്ളില്‍ ചേര്‍ത്ത് നിര്‍ത്തുന്ന രീതിയിലാണ് ഈ ഫോട്ടോഗ്രാഫര്‍ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ഒരു ബാത്ത് ടബ്ബില്‍ പല രീതിയില്‍ ഒരേ വീട്ടിലെ രണ്ട് അംഗങ്ങളെ ഒരുമിച്ച് ചേര്‍ത്താണ് ഇദ്ദേഹം ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ഇതിനായി മോഡലുകളെയും ബാര്‍ നര്‍ത്തകിമാരെയുമൊക്കെ ഇദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്.ജപ്പാനിലെ ടോക്കിയോ സ്വദേശിയായ ഹെല്‍ ആണ് വ്യത്യസ്ഥമായ ആശയം നിറഞ്ഞ ചിത്രങ്ങളിലൂടെ സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ച് പറ്റുന്നത്.ഹേലിന്റെ അഭിപ്രായത്തില്‍ ഒരു മനുഷ്യന്റെ ജീവിതത്തില്‍ അവന്‍ ഏറ്റവും സന്തോഷത്തോടെയും സമാധാനത്തോടെയും ആസ്വദിക്കുന്ന ഇടങ്ങളാണ് ബാത്തറൂമുകള്‍. അതുകൊണ്ട് തന്നെ അവ സമൂഹത്തിലെ പൊതു ഇടങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടെണ്ട സ്ഥലം അല്ലെന്നും ഹേല്‍ പറയുന്നു.
ബാത്ത് റൂമിന് വീടുകള്‍ക്കുള്ളിലെ പ്രാധാന്യം ചിത്രങ്ങളിലൂടെ കാണിച്ച് തരുന്ന ഫോട്ടോഗ്രാഫര്‍
Tags: bathroom photography