ബിഡിജെഎസ്ൻ്റെ ശക്തി ഉപതെരഞ്ഞെടുപ്പുകളിൽ കാണിക്കും…!! ബിജെപിക്ക് വെല്ലുവിളിയുമായി നേതാക്കൾ

തിരുവനന്തപുരം: വലിയ വിള്ളലുകൾ വീണുകഴിഞ്ഞ ബന്ധമാണ് എൻഡിഎ മുന്നണിയിലെ ബിജെപിയും ബിഡിജെഎസും തമ്മിലുള്ളത്. പാല ഉപതെരഞ്ഞെടുപ്പിൽ ബിഡിജെഎസിൻ്റെ ഭാഗത്തുനിന്നും പ്രതീക്ഷിക്കാത്ത നിസ്സഹകരണമാണ് ഉണ്ടായത്. വരാൻ പോകുന്ന ഉപതെരഞ്ഞടുപ്പുകളിലും തങ്ങൾ തുടർന്നുവരുന്ന ഈ രീതിയിലാകും മുന്നോട്ട് പോകുന്നതെന്ന് ബിഡിജെഎസ് നേതാക്കൾ വ്യക്തമാക്കി.

പാലാ തെരഞ്ഞെടുപ്പ് അടുത്ത ദിവസങ്ങളിൽ തന്നെ മണ്ഡലത്തിലെ ഈഴവ വോട്ടുകൾ എൽഡിഎഫിനാണെന്ന് എസ്എൻഡിപി നേതാവായ വെള്ളാപ്പള്ളി നടേശൻ പരസ്യ പ്രസ്താവന നടത്തിയിരുന്നു. ഇതിനെതിരെ ശരിയായ പ്രതികരണമൊന്നും തുഷാർ വെള്ളാപ്പള്ളിയിൽ നിന്നും ഉണ്ടായിരുന്നില്ല. വാഗ്ദാനം ചെയ്ത സ്ഥാനങ്ങള്‍ ലഭിച്ചില്ലെങ്കില്‍ പ്രചാരണത്തില്‍ സജീവമാകില്ലെന്നായിരുന്നു ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് സമയത്തുതന്നെ ബിഡിജെഎസ് നിലപാട്. മറ്റു പാര്‍ട്ടികള്‍ പ്രചാരണത്തില്‍ മുന്നേറിയിട്ടും ബിഡിജെഎസ് നിലപാട് വ്യക്തമാക്കാത്തതിനെത്തുടര്‍ന്ന് അവരെ ഒഴിവാക്കി കണ്‍വന്‍ഷനുകള്‍ വിളിക്കാന്‍ ബിജെപി തീരുമാനിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്‍പ് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാതെ പിണക്കം മാറില്ലെന്ന ബിഡിജെഎസിന്റെ സന്ദേശം കേന്ദ്ര നേതൃത്വം തള്ളി. മുന്നണി വിടുന്നെങ്കില്‍ വിടട്ടെയെന്ന നിലപാടിലാണവര്‍. സ്ഥാനങ്ങള്‍ ലഭിച്ചില്ലെന്നു ബിഡിജെഎസ് നേതൃത്വം പറയുമ്പോള്‍, അവരുമായുള്ള ബന്ധം ഗുണം ചെയ്തില്ലെന്നു ബിജെപി സംസ്ഥാന നേതൃത്വവും വ്യക്തമാക്കുന്നു. ബിഡിജെഎസ്, എസ്എന്‍ഡിപി വോട്ടുകള്‍ ഏതു മുന്നണിയിലേക്കു പോകുന്നോ അവര്‍ അരൂരില്‍ നേട്ടമുണ്ടാക്കുമെന്ന ചിന്ത മുന്നണികളെയും പുതിയ തന്ത്രങ്ങളൊരുക്കാന്‍ പ്രേരിപ്പിക്കുന്നു.

https://www.youtube.com/watch?v=8uU275zKKqg

വാഗ്ദാനം ചെയ്ത സ്ഥാനങ്ങള്‍ ലഭിച്ചില്ലെങ്കില്‍ പ്രചാരണത്തില്‍ സജീവമാകില്ലെന്നായിരുന്നു ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് സമയത്തെ ബിഡിജെഎസ് നിലപാട്. മറ്റു പാര്‍ട്ടികള്‍ പ്രചാരണത്തില്‍ മുന്നേറിയിട്ടും ബിഡിജെഎസ് നിലപാട് വ്യക്തമാക്കാത്തതിനെത്തുടര്‍ന്ന് അവരെ ഒഴിവാക്കി കണ്‍വന്‍ഷനുകള്‍ വിളിക്കാന്‍ ബിജെപി തീരുമാനിച്ചു. ഭീഷണിക്ക് വഴങ്ങി സ്ഥാനങ്ങള്‍ നല്‍കേണ്ടതില്ലെന്നായിരുന്നു കേന്ദ്ര തീരുമാനവും. അന്നു മത്സരത്തില്‍ മൂന്നാം സ്ഥാനത്തായ പി.എസ്.ശ്രീധരന്‍പിള്ളയ്ക്ക് കിട്ടിയത് 35,270 വോട്ട്.

2016ലെ തിരഞ്ഞെടുപ്പില്‍ ലഭിച്ചത് 42,682 വോട്ട്. 7,412 വോട്ടു കുറഞ്ഞതു ബിഡിജെഎസിന്റെ നിസ്സഹകരണം കാരണമല്ലെന്നും ബിജെപിയിലെ ഉള്‍പ്പോരാണെന്നുമുള്ള വിലയിരുത്തലിലായിരുന്നു കേന്ദ്ര നേതൃത്വം. തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായാണു പിന്നീട് സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം ബിഡിജെഎസിനു നല്‍കിയത്. സ്ഥാനങ്ങള്‍ക്കായി ആവശ്യമുന്നയിക്കുന്നത് ബിഡിജെഎസ് തുടരുകയും ബന്ധം ഗുണം െചയ്യുന്നില്ലെന്ന വിലയിരുത്തലിലേക്കു ബിജെപി എത്തുകയും ചെയ്തതോടെ മുന്നണിയില്‍ ഇരുമനസ്സായി രണ്ടു പാര്‍ട്ടികള്‍ക്കും.

ഈ തർക്കം ഇപ്പോൾ പരസ്യമായി ചർച്ച ചെയ്യുകയാണ്. ബിഡിജെഎസ് നേതാവായി ടിവി ബാബു ഫേസ്ബുക്കിൽ ഇതെക്കുറിച്ച് പരസ്യ പ്രതികരണം നടത്തി:  ബിഡിജെഎസ്ൻ്റെ ശക്തി അളക്കുവാൻ ഈ ഉപതെരഞ്ഞെടുപ്പുകൾ ധാരാളം. നിലപാടുകൾ തുറന്നു പറയും, ധീരമായി മുന്നേറും. ആർക്കും ഭാരവും ബാദ്ധ്യതയുമാകാതെ രാഷ്ട്രീയ മുന്നേറ്റത്തിന് കേരളത്തിൽ ധാരാളം ഇടമുണ്ട്. പാർശ്വവൽക്കരിക്കപ്പെട്ട ദരിദ്ര ജനതക്ക് അധികാര വസരങ്ങൾ പങ്കിടാൻ മൂന്നു മുന്നണികളും തയ്യാറല്ല. ബി ഡി ജെ എസിനു മുന്നിൽ മൂന്നു മുന്നണിയും ഒരു പോലെയാണ്. അവരുടെ ദാസ്യവേലക്ക് ഇരന്നു നിൽക്കണമെന്ന ഭാവത്തെ ഭേദിക്കുകയാണ് ഞങ്ങളുടെ മൗലികമായ ചുമതല. അതിനു വൈകിയത് ഞങ്ങളുടെ മാത്രം കുറ്റമാണ്. ബി ഡി ജെ എസ് സ്വന്തം അനുഭവത്തിലൂടെ പഠിച്ചു കൊണ്ടിരിക്കുന്നു.- ടിവി ബാബു ഫേസ്ബുക്കിൽ പറയുന്നു. 

Top