ആദ്യത്തെ വിവാഹത്തില്‍ രണ്ട് കുട്ടികള്‍; മൂന്ന് മാസം മുന്‍പ് മറ്റൊരു വിവാഹം; അതും ആദ്യഭാര്യയുടെ സമ്മതത്തോടെ; ഇതിനിടയ്ക്ക് പ്രമുഖ അവതാരകയെ മതംമാറ്റി ലിവിംഗ് ടുഗദര്‍; ഇമ്മാതിരി തലതെറിച്ചവനെ പുറത്താക്കിയില്ലെങ്കില്‍ ലാലേട്ടനോടുള്ള ബഹുമാനം ഇല്ലാതാകുമെന്ന് ആരാധകര്‍

മോഹന്‍ലാല്‍ അവതാരകനായ ബിഗ് ബോസ് റിയാലിറ്റി ഷോ വലിയ കൊട്ടിഘോഷിച്ചു കൊണ്ട് തുടങ്ങിയിട്ടുണ്ട്. വ്യത്യസ്ത സ്വഭാവങ്ങളില്‍ വ്യത്യസ്ത മേഖലയിലുള്ള 16 മത്സരാര്‍ത്ഥികളെയാണ് ഷോയുടെ അണിയറക്കാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കൂട്ടത്തില്‍ സൈബര്‍ ലോകത്തിന് വിവാദങ്ങള്‍ കൊണ്ടും സ്വന്തം ജീവിതം കൊണ്ടും ശ്രദ്ധേയനായ ഒരു മത്സരാര്‍ത്ഥിയുണ്ട്. മറ്റാരുമല്ല, കൊച്ചിയിലെ ഫ്രീക്കന്മാരുടെ തലതൊട്ടപ്പനായ ബഷീര്‍ ബഷിയാണ് ഈ താരം. ഒരേസമയം രണ്ട് വിവാഹം ചെയ്ത വ്യക്തിയാണ് ബഷീര്‍. സൈബര്‍ ലോകത്ത് വലിയ പിന്തുണയുള്ള ഈ ഫ്രീക്കനെ മോഹന്‍ലാല്‍ മത്സരത്തിലേക്ക് ക്ഷണിച്ചതും ഒരു സംഭവമാണ് എന്നു പറഞ്ഞു കൊണ്ടായിരുന്നു. എന്തായാലും ബിഗ് ബോസ് വീട്ടില്‍ ആദ്യദിവസം തന്നെ മത്സരാര്‍ത്ഥികള്‍ക്കിടയില്‍ ചര്‍ച്ചയായത് ബഷീറിന്റെ കുടുംബകാര്യം തന്നെയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മത്സരാര്‍ത്ഥികള്‍ ഡൈനിങ് ടേബിളിന് ചുറ്റുമിരുന്ന് സംസാരിക്കവേയാണ് ബഷീര്‍ ബഷിയുടെ കുടുംബകാര്യ ചര്‍ച്ചയായത്. താന്‍ രണ്ട് കല്യാണം കഴിച്ചിട്ടുണ്ടെന്നും രണ്ടാം കല്യാണം മൂന്ന് മാസം മുമ്പായിരുന്നു എന്നുമാണ് ബഷീര്‍ പറയുന്നത്. രണ്ടാമത്തെ ഭാര്യ മാംഗ്ലൂരില്‍ പഠിക്കുകയാണെന്നും ബഷീര്‍ വ്യക്തമാക്കുന്നു. എന്താണ് രണ്ട് വിവാഹം കഴിക്കാന്‍ കാരണമെന്നാണ് മാനോജ് കെ വര്‍മ്മ ചോദിച്ചത്. ചെറിയൊരു ഗോസിപ്പും കാര്യങ്ങളുമൊക്കെ ഉണ്ടായിരുന്നു. ഞാന്‍ തുറന്നു സംസാരിക്കുന്ന വ്യക്തിയായതുകൊണ്ട് ഭാര്യയോടു പറഞ്ഞു. അവളുടെ സമ്മതത്തോടെ കെട്ടി എന്നാണ് ബഷീര്‍ പറഞ്ഞത്.

ഇതിനിടെയാണ് മറ്റൊരു പെണ്‍കുട്ടിയുമായി ലിവിങ് ടുഗെദറായിരുന്നുവെന്നും ബഷീര്‍ പറഞ്ഞു. ഇതിനിടെയാണ് അടുത്തു നിന്ന സാബുമോന്‍ പരിഹസിച്ചു കൊണ്ടു രംഗത്തെത്തിയത്. നിനക്കിതൊരു തൊഴിലടേയ് എന്നായിരുന്നു സാബുമോന്റെ ചോദ്യം. ഇല്ല, ആക്കണംന്നൊണ്ട് എന്നാണ് ബഷീര്‍ നല്‍കിയ മറുപടിയും. എന്തായാലും ഷോ കണ്ടവര്‍ ബഷീറിനെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.

മോഹന്‍ലാലിനുമുണ്ട് വിമര്‍ശനം. ഇത്രയും ആഭാസനായ വ്യക്തിയെ എന്തിന് ഷോയില്‍ പങ്കെടുപ്പിച്ചതെന്ന ചോദ്യവും ഉയരുന്നുണ്ട്. ഷോയില്‍ ബഷീര്‍ ബഷിയാണ് ഷോയുടെ തുടക്കം തന്നെ നുണകള്‍ കൊണ്ട് മൂടിയെന്നാണ് വിമര്‍ശനം. ബിസിനസ് മാന്‍ ആയി കരിയര്‍ തുടങ്ങിയ ബഷീര്‍ ടിവി അവതാരകനും ഡിജെയും അഭിനേതാവും കൂടിയാണ്. താന്‍ രണ്ട് കല്യാണം കഴിച്ചു എന്നാണ് ബഷീര്‍ ഷോയില്‍ പറഞ്ഞത്. പക്ഷെ ബഷീറിന്റെ ആദ്യ വിവാഹം 2009ലായിരുന്നു. ഇതില്‍ രണ്ടു കുട്ടികളുമുണ്ട്. ഇതിനിടെ തിരുവനന്തപുരം സ്വദേശിനായ പെണ്‍കുട്ടിയെ മതംമാറ്റി ബഷീര്‍ വിവാഹം കഴിച്ചെന്നും വാര്‍ത്തകളുണ്ടായിരുന്നു.

ചുംബന സമരം കൊടുമ്പിരി കൊണ്ട വേളയില്‍ അതിനെ എതിര്‍ക്കാനായി രണ്ട് ഭാര്യമാരെയും കൂട്ടി ബഷീര്‍ എത്തിയിരുന്നു. അന്ന് പൊലീസ് ലാത്തിയും ബഷീറിന് ഏല്‍ക്കേണ്ടി വന്നു. 2012ല്‍ തങ്ങള്‍ വിവാഹിതരാണെന്നും പറഞ്ഞാണ് ബഷീറും ചാനല്‍ മോഡലായ ആ യുവതിയുമായി എത്തിയത്. ഹിന്ദു അയ്യര്‍ വിഭാഗത്തിലെ പെണ്‍കുട്ടി മുസ്ലീമായി തട്ടമിട്ടാണ് അന്ന് ബഷീറിനൊപ്പം പ്രത്യക്ഷപ്പെട്ടത്. മാധ്യമങ്ങളോടു തന്റെ രണ്ടാം വിവാഹത്തിന്റെ കഥ ബഷീര്‍ പറഞ്ഞിരുന്നു.

പിന്നീട് ബഷീറുമായി പിണങ്ങിയ യുവതി ഇപ്പോള്‍ മോഡലിങ് രംഗത്ത് സജീവമായിട്ടുണ്ട്. മൂന്ന് മാസം മുന്‍പ് മംഗലാപുരം സ്വദേശിനിയെ കൂടി ബഷീര്‍ വിവാഹം ചെയ്യുകയായിരുന്നു. എന്നാല്‍ രണ്ടാമത്തെ വിവാഹം മറച്ചുവെച്ച് താന്‍ രണ്ട് വിവാഹം കഴിച്ചുവെന്നാണ് ബഷീര്‍ പറഞ്ഞത്. ഷോയില്‍ പറഞ്ഞതിനെതിരെ ബഷീറിന്റെ രണ്ടാം വിവാഹത്തിന് തെളിവുകളുമായി പലരും രംഗത്തെത്തിയെങ്കിലും ബഷീര്‍ രണ്ടാമത്തെ കുട്ടിയെ നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെന്നും അവര്‍ ലിവിങ് ടുഗദര്‍ ആയിരുന്നുവെന്നുമാണ് ബഷീറും കുടുംബവും പറയുന്നത്. എന്തായാലും ബിഗ് ബോസിലെ മത്സരാര്‍ത്ഥിയായി ബഷീര്‍ എത്തിയതോടെ മോഹന്‍ലാലിനോടുള്ള ബഹുമാനം പോലും കുറഞ്ഞെന്ന വിധത്തിലാണ് വിമര്‍ശനങ്ങള്‍. 16 പേര്‍ ഒരു വീട്ടില്‍ 100 ദിവസം ഒരുമിച്ച് താമസിക്കുന്ന റിയാലിറ്റി ഷോയാണ് ബിഗ് ബോസ്.

https://youtu.be/XIfL5sk7j1M

Top