പ്രണയാര്‍ദ്ര നിമിഷങ്ങള്‍ക്കൊടുവില്‍ കരണ്‍ സിംഗ് ബിപാഷയുടെ കഴുത്തില്‍ മിന്നുക്കെട്ടി

bipasha-basu-ksg

പ്രണയത്തിനൊടുവില്‍ നടന്‍ കരണ്‍ സിംഗ് ഗ്രോവര്‍ നടി ബിപാഷ ബസുവിന്റെ കഴുത്തില്‍ മിന്നുചാര്‍ത്തി. വലിയ ആഘോഷങ്ങളൊന്നുമില്ലാത്ത ചടങ്ങ് മുംബൈയിലായിരുന്നു നടന്നത്. പ്രണയത്തിന്റെ പ്രതീകമായ ചുവപ്പ് വസ്ത്രത്തിലെത്തിയ ബിപാഷയെ കാണാന്‍ ഇതുവരെയില്ലാത്ത ഭംഗിയായിരുന്നു. പരമ്പരാഗത ബംഗാളി ആചാരപ്രകാരമായിരുന്നു ഇരുവരുടേയും വിവാഹം.

തീര്‍ത്തും സ്വകാര്യമായി നടന്ന ചടങ്ങുകളില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. സിനിമാതാരങ്ങള്‍ക്കായുള്ള സല്‍ക്കാരം അടുത്ത ദിവസം നടക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

bipasha-9

ബിപാഷയുടെ ആദ്യത്തേയും കരണിന്റെ മൂന്നാമത്തേയും വിവാഹമാണിത്. കരണ്‍ നേരത്തെ ശ്രദ്ധ നിഗത്തേയും ജെന്നിഫര്‍ വിഗ്നെറ്റിനേയും വിവാഹം കഴിച്ചിരുന്നു. എന്നാല്‍ പിന്നീട് വിവാഹമോചനം നേടി. ഇരുവരുടെയും പ്രണയം ബോളിവുഡില്‍ കാലങ്ങളായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എല്ലാവരുടെയും വാ മൂടി കെട്ടി ഒടുവില്‍ ഇരുവരും ഒന്നായി.

https://youtu.be/Xgh0K9fbXkg

Top