
ബോളിവുഡിന്റെ ഹോട്ട് താരം ബിപാഷ ബസുവും ഭര്‍ത്താവ് കരണ്‍ ഗ്രോവറും ഒന്നിച്ചഭിനയിച്ച ഗര്‍ഭനിരോധന ഉറയുടെ പരസ്യത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ച് സല്‍മാന്‍. ഈ പരസ്യം താന്‍ അവതാരകനായെത്തുന്ന ടി.വി ഷോ ബിഗ് ബോസ്സില്‍ നിന്നും നീക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് താരം. എന്നാല്‍ നിലപാടുകളുള്ളവരാണ് തങ്ങളെന്ന് പറഞ്ഞ് ബിപാഷയും രംഗത്തെത്തി.
അതീവ ലൈംഗിക പ്രസരമുള്ള പരസ്യം കുടുംബപ്രേക്ഷകരെ അസ്വസ്ഥരാക്കുമെന്നാണ് സല്‍മാന്‍ അഭിപ്രായപ്പെടുന്നത്. നിരവധി പേര്‍ കുടുംബവുമൊന്നിച്ചു കാണുന്ന പരിപാടിയാണ് ബിഗ് ബോസ്. ഇതില്‍ ചെറിയ കുട്ടികളും ഉള്‍പ്പെടും അങ്ങനെയൊരു സാഹചര്യത്തില്‍ ഇത്തരത്തിലുള്ള അശ്ലീല പരസ്യങ്ങള്‍ കാണിക്കുന്നത് ശരിയല്ലെന്നും സല്‍മാന്‍ പറയുന്നു.
ഇത്തരത്തില്‍ ഒരു പരസ്യം ചെയ്തതിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങള്‍ കരണിനും ബിപാഷയ്ക്കും നേരിടേണ്ടി വന്നിരുന്നു. ലോകത്തില്‍ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായിരുന്നിട്ടും ലൈംഗികത, ഗര്‍ഭ നിരോധന ഉറ എന്നീ വാക്കുകള്‍ക്ക് നാം ഭ്രഷ്ട് കല്‍പിച്ചിരിക്കുകയാണെന്നും ആസൂത്രിത ഗര്‍ഭധാരണം മാത്രമല്ല ലൈംഗിക ജന്യ രോഗങ്ങളും ഗര്‍ഭനിരോധന ഉറകളുപയോഗിച്ച് നമുക്ക് തടയാനാകുമെന്നും ഭാര്യാഭര്‍ത്താക്കന്‍മാര്‍ എന്ന നിലയില്‍ കൃത്യമായ നിലപാടുള്ളത് കൊണ്ടാണ് ഈ പരസ്യത്തില്‍ തങ്ങള്‍ അഭിനയിച്ചതെന്നുമുള്ള നിലപാടുമായി ബിപാഷ ഈ വിമര്‍ശനങ്ങള്‍ക്കെതിരെ രംഗത്ത് വന്നിരുന്നു.