
ചെന്നൈ: തിരുവനന്തപുരം ചെന്നൈ എക്സ്പ്രസില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമണം. സംഭവത്തില്‍ ബിജെപി നേതാവിനെ അറസ്റ്റ് ചെയ്തു. അഭിഭാഷകനായ കെ.പി പ്രേം ആനന്ദ് ആണ് അറസ്റ്റിലായത്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെന്നൈയിലെ ആര്‍.കെ നഗര്‍ മണ്ഡലത്തില്‍ നിന്ന് ഇയാള്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് ഈറോഡ് റെയില്‍വേ പൊലീസ് ഇയാളെ പോസ്‌കോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ഉറങ്ങിക്കിടന്നപ്പോഴാണ് പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമണം ഉണ്ടായത്. ഉറക്കത്തില്‍ നിന്ന് എണീറ്റ് പെണ്‍കുട്ടി ഉച്ചത്തില്‍ നിലവിളിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ ഇയാളെ പിടികൂടുകയായിരുന്നു.
Tags: BJP leader