മുസ്ലീങ്ങളുടെ ഉന്നമനത്തിനായി ഒരിക്കലും പ്രവർത്തിക്കില്ല; ബുർഖയും തൊപ്പിയും ധരിച്ച ആരും തൻറെ ഓഫീസിൽ എത്താൻ പാടില്ല; ബിജെപി എംഎൽഎ

മുസ്ലീങ്ങളുടെ ഉന്നമനത്തിനായി ഒരിക്കലും പ്രവർത്തിക്കില്ലെന്ന് കർണാടകയിലെ ബിജെപി എംഎൽഎ. ബസനഗൗഡ പാട്ടീൽ യാത്‌നാൽ. ബിജാപുരിൽ തന്നെ വിജയപ്പിച്ചത് ഹിന്ദുക്കളാണ്. തനിക്ക് വോട്ടുചെയ്യാൻ മുസ്ലീങ്ങളോട് ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. ഹിന്ദുക്കളിലാണ് വിശ്വാസം. അവർ തനിക്കായി വോട്ടു ചെയ്യും. തൻറെ വിജയത്തിനായി പ്രവർത്തിച്ച ഹിന്ദു സമൂഹത്തിനായി പ്രവർത്തിക്കും.

മുസ്ലീങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കരുതെന്നും ഹിന്ദുക്കളുടെ ക്ഷേമത്തിനായി പ്രവർത്തിക്കണമെന്നും കോർപ്പറേറ്റുകളോട് എംഎൽഎ ആഹ്വാനം ചെയ്തു. ബുർഖയും തൊപ്പിയും ധരിച്ച ആരും തൻറെ ഓഫീസിൽ എത്താൻ പാടില്ലെന്ന് ജീവനക്കാർക്ക് മുന്നറിയറിപ്പ് നൽകിയിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു. ബിജാപുർ സിറ്റിയിൽനിന്നുള്ള എംഎൽഎ ആണ് ബസനഗൗഡ പാട്ടീൽ യാത്‌നാൽ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top