ബിജെപിയുടെ ഔദ്യോഗിക വെബ് സൈറ്റ് ഹാക്ക് ചെയ്തു

ബിജെപിയുടെ ഔദ്യോഗിക വെബ് സൈറ്റ് ഹാക്ക് ചെയ്തു. https://www.bjp.org/ എന്ന സൈറ്റാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഇതിന് ഒപ്പം മോശമായ പരാമര്‍ശങ്ങളും വീഡിയോയും സൈറ്റില്‍ പോസ്റ്റ് ചെയ്തിരിക്കുന്നു. ഇപ്പോള്‍ സൈറ്റ് നിലച്ചിരിക്കുകയാണ്. ചൊവ്വാഴ്ച രാവിലെ 11.30 മുതല്‍ ആണ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായി കണ്ടെത്തിയത്. അടുത്തിടെ ഓസ്‌കര്‍ പുരസ്‌കാരം നേടിയ ചിത്രത്തിന്റെ ട്രെയിലര്‍ പോസ്റ്റ് ചെയ്ത് ഒപ്പം മോശമായ ഭാഷയില്‍ ഒരു പോസ്റ്ററും സൈറ്റില്‍ കണ്ടു. എന്നാല്‍ 11.45 മുതല്‍ ഇത് അപ്രത്യക്ഷമായി സൈറ്റില്‍ എറര്‍ മെസേജ് കാണിക്കാന്‍ തുടങ്ങി.

Top