ഇവര്‍ അമ്മയാണോ ?കുഞ്ഞിന് മുലപ്പാല്‍ നല്‍കാന്‍ മാതാവിന് മടികൊണ്ടാണോ എന്നു വ്യക്തമാല്ല .മുലപ്പാലിന് പകരം സസ്യങ്ങളില്‍ നിന്നുള്ള പാല്‍ നല്‍കിയതിനെ തുടര്‍ന്ന് കുഞ്ഞ് മരിച്ച സംഭവത്തില്‍ മാതാവിന് തടവ് ശിക്ഷ. ബെല്‍ജിയം കോടതിയുടേതാണ് വിധി. ലൂക്കാസ് (ഏഴ് മാസം) എന്ന കുഞ്ഞാണ് സസ്യ പാല്‍ നല്‍കിയതിനെ തുടര്‍ന്ന് മരണപ്പെട്ടത്.മാതാപിതാക്കള്‍ നാല് മാസം മുതല്‍ ഓട്സ്, അരി, ഗോതമ്പ്, സ്‌പെയിനില്‍ നിന്നുള്ള പ്രത്യേക കടല എന്നിവ ഉപയോഗിച്ച് നിര്‍മ്മിച്ച പാലാണ് കൊടുത്തിരുന്നത്. ഹെല്‍ത് ഷോപ്പില്‍ നിന്ന് വാങ്ങിയ ഈ ഭക്ഷണങ്ങളില്‍ മതിയായ പോഷകം ഉണ്ടായിരുന്നില്ല. ഇതാണ് കുഞ്ഞ് മരിക്കാന്‍ കാരണമായത്.
ഏഴ് മാസമായപ്പോള്‍ 4.3 ഗ്രാമായിരുന്നു ലൂക്കാസിന്റെ ഭാരം. കുഞ്ഞിന് മറ്റു ഭക്ഷണങ്ങളും നല്‍കിയിരുന്നില്ല. 2014 ജൂണില്‍ ഹസേല്‍ ആശുപത്രിയില്‍ വെച്ചാണ് കുഞ്ഞ് മരിച്ചത്. ലാംക്ളോസ്, ഗ്ലൂട്ടെയ്ന്‍ എന്നിവ കുട്ടിയുടെ ശരീരത്തില്‍ ഉണ്ടായിരുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. രാത്രി മുലയൂട്ടിയിരുന്നതായി മാതാവിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചെങ്കിലും കോടതി അത് അംഗീകരിച്ചില്ല.
കുഞ്ഞിന് മുലപ്പാലാണ് ആവശ്യമെന്നും കുഞ്ഞിന്റെ ആരോഗ്യത്തിന് ചേരാത്ത ഭക്ഷണം നല്‍കിയതാണ് മരണത്തിന് ഇടയാക്കിയതെന്നും ജഡ്ജ് മൈക് ട്രായേല്‍ പാഞ്ഞു. നേരത്തെ കുട്ടിയുടെ ആരോഗ്യം മോശമാണെന്ന് ഡോക്ടര്‍മാര്‍ മാതാവിനോട് പറഞ്ഞിരുന്നു.