ബസ്സിന് അടിയില്‍ ഒളിച്ച് അമ്മയേയും അച്ഛനേയും കാണാന്‍ അവരിരുവരും പിന്നിട്ടത് 90 കിലോമീറ്റര്‍….

നഗരത്തില്‍ നിന്നും ഗ്രാമത്തിലെ അച്ഛനേയും അമ്മയേയും കാണാന്‍ ബസ്സിനടിയില്‍ ഒളിച്ച് രണ്ടു കുട്ടികള്‍ യാത്ര ചെയ്തത് 90 കിലോ മീറ്റര്‍. തെക്കന്‍ ചൈനയിലെ ഗ്വാങ്‌സിയില്‍ വ്യാഴാഴ്ചയാണ് സംഭവം. ഇരുവര്‍ക്കും എട്ട് വയസാണ്. ചെയ്‌സിനും ലീഫ് സ്പ്രിങ്ങിനുമിടയില്‍ ഒളിച്ചിരുന്നാണ് ഇവര്‍ യാത്ര ചെയ്തത്. ഇരുവരുടെയും പേര് വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. സ്യുമിയോ വില്ലേജില്‍ നിന്ന് സിലിന്‍സിയാന്‍ ഗ്രാമത്തിലേക്കാണ് കുട്ടികള്‍ യാത്ര ചെയ്തത്. ഇരുവരെയും ക്ലാസില്‍ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തു വന്നത്. ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയപ്പോഴാണ് കുട്ടികളെ ബസ് ജീവനക്കാര്‍ കാണുന്നത്. ഇരുവരും തീരെ മെലിഞ്ഞ കുട്ടികളായത് കൊണ്ടാണ് ആരും കാണാതിരുന്നെതെന്ന് ബസ് ജീവനക്കാരന്‍ പറഞ്ഞു. ഇത്രം ദുരം പിന്നട്ടപ്പോഴേക്കും ഇരുവരുടേയും ദേഹത്ത് പൊടിയും മണ്ണും പുരണ്ടിരുന്നു.

Top