തന്റെ അമ്മൂമ്മയെ നിയമപാലകരില്‍ നിന്ന് സംരക്ഷിക്കാന്‍ ആയുധമെടുത്ത കൊച്ചുപയ്യന്‍; വീഡിയോ കാണൂ

886acc106b2e6856896d9124e3868628

കൊച്ചു കുട്ടികള്‍ക്ക് അമ്മയേക്കാള്‍ ഇഷ്ടം ചിലപ്പോള്‍ അമ്മൂമ്മയോടായിരിക്കും. ആ സ്‌നേഹം കുട്ടികള്‍ പല രീതിയില്‍ കാണിക്കാറുണ്ട്. ഇവിടെ ഒരു കൊച്ചു പയ്യന്‍ തന്റെ അമ്മൂമ്മയോട് കാണിച്ച സ്‌നേഹമിങ്ങനെ. തന്റെ അമ്മൂമ്മയെ നിയമപാലകരില്‍ നിന്ന് സംരക്ഷിക്കാന്‍ ആയുധമെടുക്കേണ്ടി വന്ന കൊച്ചു പയ്യന്റെ വീഡിയോ വൈറലാകുകയാണ്.

തന്നേക്കാള്‍ രണ്ടിരട്ടിയിലധികം വലുപ്പമുള്ള സ്റ്റീല്‍ പൈപ്പുകൊണ്ട് ചൈനീസ് ഉദ്യോഗസ്ഥരെ വിറപ്പിച്ചു നിര്‍ത്തുകയാണ് ഈ ബാലന്‍. വഴിയോരങ്ങളില്‍ നിന്ന് തെരുവുകച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ ചൈനീസ് അര്‍ബന്‍ മാനേജ്‌മെന്റ് ഫോഴ്‌സ് ആ കുട്ടിയുടെ അമ്മൂമ്മയെ സ്ഥലത്ത് നിന്ന് ഒഴിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് വൈലന്റായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തന്റെ ഇരട്ടിയിലേറെ നീളമുള്ള സ്റ്റീല്‍ ബാര്‍ ആണ് ബാലന്‍ ആയുധമാക്കുന്നത്.എന്റെ അമ്മൂമ്മയെ തൊടരുത്! ദൂരെ പോകു ! എന്നും ഈ കുട്ടി ആവര്‍ത്തിച്ച് വിളിച്ചു പറയുന്നുമുണ്ട്. പയ്യന്റെ ചൂടാകുമ്പോഴും ചന്തമേറിയ മുഖഭാവങ്ങള്‍ കണ്ട് കാണികള്‍ ചിരിക്കുന്നതും വീഡിയോയില്‍ കാണാം. ഏതായാലും കുഞ്ഞിന്റെ നിഷ്‌കളങ്കമായ പ്രതികരണം സമൂഹ മാധ്യമങ്ങളില്‍ അവനു ഒരുപാട് ആരാധകരെ നേടിക്കൊടുത്തിട്ടുണ്ട്.

ചൈനീസ് മൈക്രോ ബ്ലോഗിങ്ങ് പ്ലാറ്റ് ഫോമായ വെയ്‌ബോയിലൂടെ നിരവധി ആളുകള്‍ ഈ വിഡിയോ കണ്ടതോടെ വീഡിയോ വൈറലായി. നല്ല ഭാവിയുള്ള പയ്യന്‍ എന്നാണ് വീഡിയോ കണ്ട ആളുകളുടെ പ്രതികരണം.

https://youtu.be/DKxtcx_QX8Y

Top