സ്വന്തം ലേഖകൻ
ലണ്ടൻ: വിവാഹസൈറ്റിൽ കണ്ട കോടീശ്വരനായ 65 കാരനെ നല്ല മനസോടെ തന്നെ പെൺകുട്ടി വിവാഹം കഴിച്ചു. പക്ഷേ, വിവാഹം കഴിഞ്ഞ്് മൂന്നാം മാസമാണ് കുട്ടി തിരിച്ചറിഞ്ഞത് തന്റെ ഭർത്താവ് തന്റെ മുത്തച്ഛനാണെന്ന്. ഡേറ്റിംഗ് വെബ്‌സൈറ്റിലൂടെ പരിചയപ്പെടുകയും പ്രണയത്തിലൂടെ വിവാഹിതരാകുകയും ചെയ്ത പുതിയതായി വിവാഹം കഴിച്ച ഒരു ദമ്പതികൾക്കാണ് ഈ ഞെട്ടിക്കുന്ന അനുഭവം. അബദ്ധം പറ്റിയ വൃദ്ധൻ കല്യാണം കഴിച്ചത് തന്റെ ആദ്യഭാര്യയിലെ മകന്റെ മകളെ തന്നെയായിരുന്നു.
കഥയിലെ നായകൻ മിയാമിക്കാരനായ 68 കാരനും നായിക ജാക്‌സൺ വില്ലയിൽ നിന്നുള്ള 24 കാരിയുമാണ്. വിവാഹത്തിന് ശേഷം മൂന്ന് മാസം കഴിഞ്ഞപ്പോൾ ആകസ്മികമായി കാണാനിടയായ ഒരു ഫോട്ടോ ആൽബമാണ് എല്ലാം പുറത്തു കൊണ്ടുവന്നത്. ഒരിക്കൽ തന്നെ വിട്ടു പോയ കാണാതായ മകനാണ് ഭാര്യയുടെ പിതാവെന്ന് വൃദ്ധഭർത്താവ് തിരിച്ചറിഞ്ഞു. എന്നിരുന്നാലും തന്റെ കൊച്ചുമകൾ കൂടിയായ ഭാര്യയുമായി വിവാഹമോചനില്ല എന്നാണ് മുമ്പ് രണ്ടു തവണ വിവാഹമോചിതനായ വയോധികന്റെ നിലപാട്.
ഓൺലൈൻ ഡേറ്റിംഗ് സൈറ്റിലൂടെ ഒരു പുതുവത്സര ദിനത്തിലാണ് ഇരുവരും പരിചയത്തിലായത്. മിയാമിക്കാരൻ വയസ്സാംകാലത്ത് ഒരു കൂട്ടു വേണമെന്ന് ആഗ്രഹിച്ചാണ് സൈറ്റിൽ സൈൻ ചെയ്തത്. തുടർന്ന് വീട്ടുകാർ അടിച്ചു പുറത്താക്കിയ പെൺകുട്ടിയുമായി പ്രണയത്തിലാകുകയും ചെയ്തു. ആദ്യ കാഴ്ചയിൽ തന്നെ രക്തം രക്തത്തെ തൊടുന്ന അനുഭവം തോന്നിയെങ്കിലും കഥാനായകൻ അത് കൂട്ടാക്കിയില്ല. പിന്നീട് വിവാഹം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞപ്പോൾ ഒരു കുടുംബഫോട്ടോ കാണാൻ ഇടയായതാണ് പുതിയ തിരിച്ചറിവിലേക്ക് നയിച്ചതെന്ന് ഇയാൾ പറയുന്നു. തിരിച്ചറിവ് ഞെട്ടിച്ചെങ്കിലൂം രണ്ടുപേരും ഒളിച്ചോടാൻ തയ്യാറല്ല. പകരം എല്ലാം മറന്നൊരു പുതിയ ജീവിതം നയിക്കാൻ തന്നെയാണ് തീരുമാനം. രണ്ടു വിവാഹം പൊളിഞ്ഞയാളാണ് താൻ. ഇനി ഒരെണ്ണം കൂടി വയ്യെന്ന് വൃദ്ധൻ പറയുമ്പോൾ ഓരോരുത്തരുടെ രീതിയിൽ ഓരോ ഭാര്യാഭർത്താക്കന്മാരും വ്യത്യസ്തരാണ്. തങ്ങളുടെ ബന്ധം അതിശക്തമാണെന്നും മതിയാകുന്നത് വരെ വിട്ടുകൊടുക്കാൻ പോകുന്നില്ലെന്നുമാണ് യുവതി പറഞ്ഞത്. ആദ്യഭാര്യയെയും കുഞ്ഞിനെയും വർഷങ്ങൾക്ക് മുമ്പ് ഉപേക്ഷിച്ച ഇയാൾ രണ്ടാം ഭാര്യയുമായുള്ള ബന്ധം നിയമപേരാട്ടത്തിന് വിധേയമായ വിവാഹമോചനത്തിൽ കലാശിക്കുകയായിരുന്നു.