
ഭോപ്പാല്‍: മധ്യപ്രദേശിലെ കട്നി ജില്ലയില്‍ കൈക്കൂലി വാങ്ങുന്നത് ലോകായുക്ത സംഘം കണ്ടെത്തിയതിനു പിന്നാലെ കൈക്കൂലി പണം വിഴുങ്ങി റവന്യൂ ഉദ്യോഗസ്ഥന്‍. ലോകായുക്ത ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തിയത് കണ്ടതോടെ ഗജേന്ദ്ര സിങ് എന്ന ഉദ്യോഗസ്ഥന്‍ പണം വിഴുങ്ങുകയായിരുന്നു.
സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഗജേന്ദ്ര സിങ്ങിനെ പണം വിഴുങ്ങിയ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും നിലവില്‍ ആരോഗ്യ പ്രശ്നങ്ങളില്ലെന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു. ഗജേന്ദ്ര സിങ് കൈക്കൂലി ചോദിക്കുന്നു എന്ന പരാതിയുമായി ബര്‍ക്കേഡ ഗ്രാമത്തില്‍ നിന്നുള്ള ഒരാളാണ് തങ്ങളെ സമീപിച്ചതെന്ന് ലോകായുക്ത പ്രത്യേക പൊലീസ് സൂപ്രണ്ട് സഞ്ജയ് സാഹു പറഞ്ഞു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക