ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ഭാര്യ വിഷം കലര്‍ത്തിയ ലെസ്സി കുടിച്ച് 13 പേര്‍ മരിച്ചു. നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ച യുവതിയാണ് ലെസി ഉണ്ടാക്കാനുപയോഗിച്ച പാലില്‍ വിഷം കലര്‍ത്തി നല്‍കിയത്. ഭര്‍തൃ വീട്ടിലെ 13 പേരാണ് മരിച്ചത്. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ മുസാഫറാഗറില്‍ തിങ്കളാഴ്ചയാണ് സംഭവം. ഒരു കുടുംബത്തിലെ 13 പേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹത നിലനില്‍ക്കെയാണ് അടുത്തിടെ വിവാഹം കഴിച്ച യുവതി നടന്ന സംഭവം വെളിപ്പെടുത്തിയതെന്ന് ദി നേഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തിന് പിന്നില്‍ ആസിയ എന്ന യുവതിയെ തിരിച്ചറിഞ്ഞുവെന്നും പോലീസിനെ ഉദ്ധരിച്ച് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവ് അംജദിനെ ഇല്ലാതാക്കാനാണ് താന്‍ പാലില്‍ വിഷം കലര്‍ത്തിയതെന്നും മറ്റുള്ളവര്‍ വിഷം കലര്‍ത്തിയ ലെസ്സി കുടിക്കുകയായിരുന്നുവെന്നും യുവതി പോലീസിനോട് വെളിപ്പെടുത്തുകയും ചെയ്തു. വിഷം കലര്‍ന്ന ലെസ്സി കുടിച്ച് 13 പേര്‍ മരിക്കുകയും 28 പേര്‍ക്ക് വിഷബാധയേല്‍ക്കുകയും ചെയ്തു. ഇവരില്‍ ആശുപത്രിയില്‍ കഴിയുന്ന 14 പേരുടെ നില ഗുരുതരമാണ്. സംഭവത്തില്‍ യുവതിയ്ക്കെതിരെ കേസെടുത്ത പോലീസ് യുവതിയുടെ കാമുകന് വേണ്ടി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇയാള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.
ഭര്‍ത്താവിനെ കൊല്ലാന്‍ വിഷം കലര്‍ത്തി; 13 പേര്‍ മരിച്ചു; കാരണം ഞെട്ടിക്കുന്നത്…
Tags: bride kills 13 relatives