ബ്രിട്ടീഷ് സുപ്രീം കോടതിയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രസിഡന്റായി ചുമതലയേറ്റു. ബ്രെൻഡ ഹേൽ(77) ആണ് ബ്രിട്ടനിലെ ഏറ്റവും മുതിർന്ന ജഡ്ജിയായി സത്യവാചകം ചൊല്ലി അധികാരമേറ്റത്. ഡേവിഡ് നീബേർഗറിന് പിൻഗാമിയായാണ് ഹേൽ സുപ്രീം കോടതി പ്രസിഡന്റാകുന്നത്. സർക്കാറും എലിസബത്ത് രാജ്ഞിയും നിയമനത്തിന് നേരത്തെ അംഗീകാരം നൽകിയിരുന്നു. 1945ൽ യോർക്ഷെയറിൽ ജനിച്ച ഹെൽ കേംബ്രിജ് യൂനിവേഴ്സിറ്റിയിൽ ഉന്നതപഠനം പൂർത്തിയാക്കിയ ശേഷം മാഞ്ചസ്റ്റർ വാഴ്സിറ്റിയിൽ അധ്യാപികയായി സേവനമനുഷ്ഠിച്ചു. 1984ൽ ലോ കമീഷനിൽ അംഗമായ ഹെൽ അഞ്ചുവർഷം കഴിഞ്ഞ് ഹൈകോടതി ജഡ്ജിയായി. 1999ൽ കോർട്ട് ഓഫ് അപ്പീലിൽ എത്തിയ ഹെൽ പിന്നീട് ലോ ലോർഡായി. 2013 ജൂണിൽ സുപ്രീം കോടതിയുടെ ഡെപ്യൂട്ടി പ്രസിഡന്റ് പദവിയിൽ എത്തി.
ബ്രിട്ടീഷ് സുപ്രീം കോടതിക്ക് ആദ്യ വനിതാ പ്രസിഡന്റ്
Tags: british court