ബ്രിട്ടനില്‍ ട്രക്കുകളും ബസും കൂട്ടിയിടിച്ച് രണ്ട് മലയാളികള്‍ ഉള്‍പ്പെടെ എട്ട് പേര്‍ മരിച്ചു.
കോട്ടയം സ്വദേശികളാണ് മരിച്ച രണ്ട് മലയാളികള്‍. ശനിയാഴ്ച പുലര്‍ച്ചെ ബ്രിട്ടനിലെ നോട്ടിംങ്ഹാമില്‍ വച്ചായിരുന്നു അപകടം. ബ്രിട്ടനില്‍ മിനി ബസ് സര്‍വ്വീസ് നടത്തുന്ന എബിസി ട്രാവല്‍സില്‍ ജോലി ചെയ്യുന്ന സിറിയക് ജോസഫ്( 52), വിപ്രോയില്‍ എന്‍ജിനീയറായ ചിങ്ങവനം സ്വദേശി ഋഷി രാജീവ് എന്നിവരാണ് മരിച്ച മലയാളികള്‍.
പുലര്‍ച്ചെ 3.15നായിരുന്നു ബക്കിംങ്ഹാംഷെയറില്‍ വച്ച് അപകടം നടന്നത്. മിനിബസിലുണ്ടായിരുന്നവരാണ് കൊല്ലപ്പെട്ട എട്ടുപേരും. ഒരു പെണ്‍കുട്ടിയുള്‍പ്പെടെ അഞ്ച് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ടെന്ന് പോലീസ് വക്താവ് വ്യക്തമാക്കി. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഇവരില്‍ പലരുടേയും നില ഗുരുതമരമാണ്. വിദേശത്തുള്ള ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ ഇന്ത്യയില്‍ നിന്ന് ബ്രിട്ടനിലെത്തിയവരും അപകടത്തില്‍പ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
2008 മുതല്‍ ബ്രിട്ടനില്‍ മിനിബസ് സര്‍വ്വീസ് നടത്തിവരികയായിരുന്ന സിറിയക് അടുത്തയാഴ്ച നാട്ടിലേയ്ക്ക് മടങ്ങാനിരിക്കെയാണ് അപകടത്തില്‍ മരിയ്ക്കുന്നത്.
16 യാത്രക്കാരുമായി വെമ്പ്ളി കോച്ച് സ്റ്റേഷനില്‍ നിന്ന് നോര്‍ത്ത് വെസ്റ്റ് ലണ്ടനിലേയ്ക്ക് പോകുകയായിരുന്ന മിനിബസാണ് മില്‍ട്ടണ്‍ കെയിന്‍സ് ജംങ്ഷനില്‍ വച്ച് രണ്ട് ട്രക്കുകളുമായി കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ ബസ് പൂര്‍ണ്ണമായും തകര്‍ന്നുവെന്നാണ് ദൃക് സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സംഭവത്തില്‍ രണ്ട് ലോറി ഡ്രൈവര്‍മാരെയും അശ്രദ്ധമായി വാഹനമോടിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇവരില്‍ ഒരാള്‍ അമിതമായി മദ്യപിച്ചിരുന്നുവെന്നും പോലീസ് പറയുന്നു. മെയില്‍ കൊറിയര്‍ കമ്പനിയായ ഫെഡ്എക്സിന്‍റേതാണ് അപകടത്തില്‍പ്പെട്ട ട്രക്കുകളില്‍ ഒന്ന്. ബ്രിട്ടനിലെ ഏറ്റവും തിരക്കേറിയ പാതയാണ് അപകടമുണ്ടായ നോട്ടിങ്ഹാമിലെ എം