കുടിയേറ്റക്കാർക്ക് പണി കൊടുത്ത് ട്രംപ്; ഡിഎസിഎ നിയമം റദ്ദാക്കി; അമേരിക്കയിൽ വ്യാപക പ്രതിഷേധം

കുടിയേറ്റകാർക്ക് വിണ്ടും പണികൊടുത്ത് ട്രംപ് . ഒബാമ ഭരണകൂടം കൊണ്ടു വന്ന ഡിഎസിഎ( ഡഫോർഡ് ആക്ഷൻ ഫോർ ചൈൽഡ് ഹുഡ് ) നിയമം പ്രസിഡന്റ് ഡെണാൾഡ് ട്രംപ് റദ്ദാക്കി. യുഎസിൽ മതിയായ രേഖകൾ ഇല്ലാതെ കഴിയുന്ന കുടിയേറ്റക്കാരെ ലക്ഷ്യമിട്ടാണ് ഈ നടപടി. കുട്ടികളായിരിക്കെ മതിയായ രേഖയില്ലാതെ അമേരിക്കയിലെത്തുകയും പിൻകാലത്ത് അവിടെ ജോലി ചെയ്യാനുള്ള അനുമതി , മറ്റു സുരക്ഷ പദ്ധതികളുടെ ആനുകൂല്യം ലഭിക്കൽ എന്നിവ ഉൾപ്പെടുന്ന പദ്ധതിയാണ് ഡിഎസിഎ. ഏഴായിരത്തിലധികം ഇന്ത്യക്കാരെയും ഈ നടപടി ബാധിക്കും. യു എസ് സിറ്റിസന്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസിന്റെ കണക്ക് പ്രകാരം ഡി എ സി എ അനുമതിയുള്ള വിദ്യാര്‍ഥികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഇന്ത്യക്ക് പതിനൊന്നാം സ്ഥാനമാണുള്ളത്. 2017 മാര്‍ച്ച് 31 വരെയുള്ള കണക്കാണിത്. അധികാരത്തിലെത്തിയാൽ ഈ നിയമം റദ്ദാക്കുമെന്ന് ട്രംപ് പ്രചരണ സമയത്തു തന്നെ പറഞ്ഞിരുന്നു. 2012 ലാണ് മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒമ്പാമ ഡിസിഡി നിയമം കൊണ്ടു വന്നത്. മതിയായ രേഖകളില്ലാതെ അമേരിക്കയിൽ തമസിക്കുന്ന കുടിയേറ്റകാർക്ക് ട്രംപിന്റെ നടപടി പ്രതികൂലമായി തന്നെ ബാധിക്കും

Top