കഞ്ചാവ് കൃഷിനടത്തി സേവന പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക കണ്ടെത്തുകയാണ് ഒരു കൂട്ടം കന്യാസ്ത്രീകള്‍. 2016 മുതല്‍ വിനോദത്തിനായി കഞ്ചാവ് ഉപയോഗിക്കുന്നത് കാലിഫോര്‍ണിയയിലാണ് കന്യാസ്ത്രീകള്‍ കഞ്ചാവ് ഉല്‍പ്പനങ്ങള്‍ വില്‍പ്പന നടത്തുന്നത്.
കഞ്ചാവുല്‍പ്പന്നങ്ങള്‍ കൊണ്ട് രോഗ ശമനത്തിനും സ്ത്രീ ശാക്തീകരണത്തിനുമാണ് ഇവര്‍ ഒരുങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. അമേരിക്കയ്ക്ക് ആവശ്യമായ പകുതി പച്ചക്കറികളും പഴങ്ങളും ഉത്പാദിപ്പിക്കുന്ന കാലിഫോര്‍ണിയയിലെ സെന്‍ട്രല്‍ വാലിയിലുള്ള മെഴ്സിഡിലാണ് ഈ സിസ്റ്റര്‍മാരുടെ കേന്ദ്രം.
2015 മുതല്‍ ഇത്തരം ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയാരംഭിച്ച ഈ സംഘത്തിന് 75,000 ഡോളര്‍ ഇതിനോടകം തന്നെ നേടാനായിട്ടുണ്ട്.ഫ്രൂട്ട്സും വെജിറ്റബിള്‍സുമൊക്ക വിളവെടുക്കുന്ന പോലെ ഇവര്‍ കഞ്ചാവ് കൃഷിചെയ്ത് അതില്‍ നിന്നും പല ഉല്‍പ്പന്നങ്ങളും നിര്‍മിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയാണ് ഇവര്‍ ചെയ്യുന്നത്. മൊത്തം ഏഴ് അംഗങ്ങളാണിവര്‍.
ഇവരുടെ പരിശുദ്ധാത്മാവ് മരിജ്വാന പ്ലാന്റിലാണുള്ളതെന്നാണ് സിസ്റ്റര്‍മാര്‍ പറയുന്നത്. ആരോഗ്യം വര്‍ധിപ്പിക്കുന്നതിനും മികച്ച ജീവിതത്തിനും കഞ്ചാവ് കൊണ്ടുള്ള ബാമുകളും ഓയിന്‍മെന്റുകളും ഉത്തമമാണെന്നും സിസ്റ്റര്‍മാര്‍ പറയുന്നു.
അമേരിക്കയില്‍ ഏകദേശം രണ്ട് ഡസനിലധികം സ്റ്റേറ്റുകള്‍ മരുന്നിനായും വിനോദത്തിനായും മരിജുവാന ഉപയോഗിക്കുന്നത് നിയമവിധേയമാക്കിയിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് വന്നതും അറ്റോണി ജനറലായി ജെഫ് സെസ്സന്‍സ് വന്നതും ശൈശവ ഘട്ടത്തിലുള്ള നിയമവിധേയമാക്കിയ കഞ്ചാവ് വ്യവസായത്തിന് വെല്ലുവിളി ഉയര്‍ത്തിയിരുന്നു. ഇതോടെ കാനഡയില്‍ ഓണ്‍ലൈന്‍ വഴി വില്‍പ്പന നടത്താന്‍ കന്യാസ്ത്രീകള്‍ തീരുമാനിക്കുകയായിരുന്നു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ വില്‍പ്പന ആരംഭിക്കാന്‍ സാധിക്കുമെന്നും ഇവര്‍ കരുതുന്നു.
2011ല്‍ നടന്ന ഒക്കുപ്പൈ വാള്‍സ്ട്രീറ്റ് സമരത്തില്‍ പങ്കെടുത്ത കേറ്റ് പിന്നീട് ശിരോവസ്ത്രം ധരിക്കുകയായിരുന്നു. ഇത്തരം ബിസിനസ് ആരംഭിച്ചതിനെ എതിര്‍ത്ത് തുടക്കത്തില്‍ നിരവധി ഫോണ്‍ കോളുകള്‍ വന്നിരുന്നെങ്കിലും എന്താണ് തങ്ങള്‍ ചെയ്യുന്നതെന്ന് കൃത്യമായ ബോധ്യമുണ്ടെന്നാണ് കാലിഫോര്‍ണിയയിലെ കഞ്ചാവ് കന്യാസ്ത്രീകള്‍ പറയുന്നത്.