വടക്കൻ കലിഫോർണിയയിലെ ടെഹാമ കൗണ്ടിയിൽ നടന്ന വെടിവെയ്പ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു. സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ ഒട്ടേറെപ്പേർക്കു പരിക്കുണ്ട്. അക്രമിയെ പൊലീസ് വെടിവച്ചുകൊന്നു. ഭീകരാക്രമണമല്ല എന്നാണ് പ്രാഥമിക നിഗമനം. അതിനുള്ള സാധ്യത നിലനിൽക്കുന്നില്ലെന്നും പൊലീസ് പറഞ്ഞു. പ്രാദേശിക സമയം പുലർച്ചെ എട്ടു മണിയോടെയായിരുന്നു സംഭവം. ആദ്യം സമീപത്തെ വീട്ടിലാണ് അക്രമം തുടങ്ങിയതെന്നും പിന്നീട് ഇതു സ്കൂളിലേക്കു വ്യാപിക്കുകയായിരുന്നുവെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരുക്കേറ്റ വിദ്യാർഥികളെ ഹെലികോപ്റ്ററിലാണ് ആശുപത്രിയിലെത്തിച്ചത്.
Tags: california issue